31 October Saturday

114 പേർക്കുകൂടി; സ്ഥിതി ഗുരുതരം

വെബ് ഡെസ്‌ക്‌Updated: Saturday Sep 26, 2020
തൊടുപുഴ
ജില്ലയിൽ 114 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 97 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതിൽ 12 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ലോറേഞ്ച‌് മേഖലയിൽ 35 പേർക്കാണ‌് രോഗം. 69 പേർക്ക‌് രോഗം ഭേദമായി. തൊടുപുഴ, ചക്കുപള്ളം, കുമാരമംഗലം എന്നിവിടങ്ങളിൽ എട്ടുവീതം കോവിഡ‌് രോഗികളുടെ പരിശോധനാഫലം നെഗറ്റീവായി. തൊടുപുഴ സ്വദേശികൾ(53, 25), വെങ്ങല്ലൂർ സ്വദേശി(50), വെങ്ങല്ലൂർ സ്വദേശിനി(18), പട്ടയക്കവല  സ്വദേശി(37), കോലാനി  സ്വദേശിനി(24), മുട്ടം സ്വദേശി(27), കുടയത്തൂർ സ്വദേശി(32), ഉടുമ്പൻചോല ചെമ്മണ്ണാർ സ്വദേശി(36), അടിമാലി മച്ചിപ്ലാവ് സ്വദേശി(59), കാമാക്ഷി ഉദയഗിരി സ്വദേശിനി(33), പീരുമേടുള്ള  ഇതര സംസ്ഥാന തൊഴിലാളി(25) എന്നിവരുടെ രോഗ ഉറവിടമാണ‌് വ്യക്തമാകാത്തത‌്.  
സമ്പർക്കം ചില്ലറയല്ല
അടിമാലിയിൽ ഹോട്ടൽ ജീവനക്കാരായ എട്ടുപേരടക്കം 12 പേർക്കാണ‌് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത‌്. തൊടുപുഴ നഗരപരിധിയിൽ ആറുപേരും മണക്കാട‌്, കുമാരമംഗലം, ഇടവെട്ടി, മുട്ടം, പുറപ്പുഴ, കരിമണ്ണൂർ, വെള്ളിയാമറ്റം, വണ്ണപ്പുറം പഞ്ചായത്തുകളിലായി 21 പേരും രോഗിക‌ളായി. മണക്കാട‌്, കലയന്താനി എന്നിവിടങ്ങളിൽ രണ്ടു കുടുംബത്തിലെ മൂന്നുപേരുടെ വീതം പരിശോധനാഫലം പോസിറ്റീവായി.
വണ്ടിപ്പെരിയാറിൽ സ്ഥിതി രൂക്ഷമാണ‌്. 19 പേർക്കാണ‌് രോഗം. പൈനാവിലെ കോവിഡ് കെയർ സെന്റർ ജീവനക്കാരായ നാരകക്കാനം സ്വദേശികളായ ദമ്പതികൾക്കും പൊതുപ്രവർത്തകനായ മുളകുവള്ളി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. കട്ടപ്പന വാഴവരയിൽ ആറ‌്, വാഴത്തോപ്പ് മണിയാറംകുടിയിൽ അഞ്ച‌്, വെള്ളത്തൂവലിൽ നാല‌്, ചെമ്മണ്ണാറിൽ മൂന്ന‌് എന്നിങ്ങനെയും ഫലം പോസിറ്റീവായി. നെടുങ്കണ്ടം, സേനാപതി എന്നിവിടങ്ങളിൽ രണ്ടുപേർക്കു വീതവും മറയൂരിലും പാമ്പനാറിലും ഒരാൾ വീതവും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
അതിർത്തി കടന്നെത്തിയവർ
ഇതരസംസ്ഥാനങ്ങളിൽനിന്ന്‌ എത്തിയ 17 പേർക്കാണ‌് രോഗം. കരുണാപുരം സ്വദേശികളായ നാലുപേർക്കും വട്ടവടയിൽ മൂന്നുപേർക്കും ഉടുമ്പൻചോല, പള്ളിവാസൽ, മറയൂർ, കുമളി എന്നിവിടങ്ങളിൽ രണ്ടുപേർക്കും വീതവും രോഗം സ്ഥിരീകരിച്ചു. വെള്ളത്തൂവൽ, കാമാക്ഷി സ്വദേശി എന്നിവിടങ്ങളിൽ ഒരാൾ വീതവും പോസിറ്റീവായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top