16 September Monday

കതിരണിയാൻ കന്നിപ്പാടം; കൂടെ വിദ്യാർഥികളും

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2019

വയലിൽ ഞാറുനടന്ന വിദ്യാർഥികൾ

രാജാക്കാട്
പേന പിടിക്കാൻ മാത്രമല്ല, മഴവെള്ളവും ചെളിയും കയറിയ നെൽപ്പാടങ്ങൾ വീണ്ടെടുത്ത്‌ ഹൈറേഞ്ചിൽ അന്യംനിൽക്കുന്ന നെൽകൃഷിക്ക് താങ്ങാവുകയാണ് വിദ്യാർഥികൾ. ഒരുകാലത്ത് സമ്പദ്‌സമൃദ്ധിയോടെ വിളഞ്ഞ ഹൈറേഞ്ചിലെ നെൽപ്പാടങ്ങൾ വിവിധ കാരണങ്ങളാൽ പ്രതിസന്ധികളെ അതിജീവിക്കാനാവാതെ ഇല്ലാതാവുകയാണ്‌.
    ഇതിനിടെയാണ്‌ സമൃദ്ധമായി കൃഷി നടത്തിയിരുന്ന രാജകുമാരി  കണ്ടത്തിൻപാലം പാടശേഖരം കനത്തമഴയിൽ മണ്ണും കല്ലും കയറി കൃഷിയിറക്കാൻ കഴിയാത്ത അവസ്ഥയി.
കർഷകർക്ക്‌ കൈത്താങ്ങായി രാജകുമാരി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ എൻഎസ്എസ് യൂണിറ്റും ഫാർമേഴ്സ് ക്ലബ്ബും രംഗത്തെത്തി. വെള്ളം കയറി നശിച്ച പാടം കർഷകർതന്നെ വൃത്തിയാക്കി ബണ്ടുകെട്ടി കൃഷി പുനരാരംഭിച്ചെങ്കിലും കനത്തമഴയിൽ വീണ്ടും മണലും ചെളിയും നിറയുകയായിരുന്നു. ഇതറിഞ്ഞതോടെ കൃഷി വിദ്യാർഥികൾ ഏറ്റെടുത്തു. നിലമുഴുതും ഞാറുപറിച്ചുനട്ടും തകർന്ന ബണ്ടുകളുടെ അറ്റകുറ്റപ്പണികൾ നടത്തിയും അവർ പാടങ്ങളിൽ നിറഞ്ഞുനിന്നു. പ്രളയത്തിൽ നശിച്ച പാടശേഖരം വീണ്ടെടുത്ത്‌ വിദ്യാർഥികൾ കൃഷിക്ക്‌ യോഗ്യമാക്കി. പ്രിൻസിപ്പൽ ബ്രിജേഷ് ബാലകൃഷ്ണൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സി എം റീന, അധ്യാപകരായ പ്രിൻസ് പോൾ, സനൽ ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top