22 September Sunday

ഊരുകൾക്ക്‌ സഹായഹസ്‌തവുമായി...

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2019
രാജാക്കാട്‌
കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ജില്ലയിലെ ആദിവാസി ഊരുകളിൽ സഹായമെത്തിച്ച് മൂലമറ്റം സെന്റ് ജോസഫ് കോളേജിലെ വിദ്യാർഥികൾ. ഊരുകളിലെ നിർധന കുടുംബങ്ങൾക്ക് വിതരണം ചെയ്യാൻ വിദ്യാർഥികൾ സമാഹരിച്ച സാധനങ്ങൾ അടിമാലി ജനമൈത്രി എക്‌സൈസ് ഉദ്യോഗസ്ഥർക്ക് കൈമാറി. 
കോളേജിലെ എൻഎസ്എസ്, എൻസിസി വിഭാഗങ്ങളുടെ സഹകരണത്തോടെ സമാഹരിച്ച അവശ്യവസ്‌തുക്കളാണ്‌ അധികൃതർ അടിമാലിയിൽ എത്തിയത്. എംഎസ്ഡബ്യൂ വിഭാഗത്തിന്റെ നേതൃത്വത്തിൽ അടിമാലിയിൽ നടക്കുന്ന മൂന്നുദിവസത്തെ റൂറൽ ക്യാമ്പിന്റെ ഭാഗമായിട്ടായിരുന്നു വിദ്യാർഥികളുടെ ഇടപെടൽ. വരും ദിവസങ്ങളിൽ ജനമൈത്രി എക്‌സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഊരുകളിൽ സാധനങ്ങളെത്തിച്ച് അർഹരായവർക്ക് വിതരണം ചെയ്യും. മൂന്നുദിവസങ്ങളിലായി അടിമാലി പ്രീമെട്രിക് ഹോസ്റ്റലിൽ നടന്ന വിദ്യാർഥികളുടെ ക്യാമ്പ് സമാപിച്ചു.
 
 
പ്രധാന വാർത്തകൾ
 Top