16 September Monday

പഠനത്തിനൊപ്പം വരുമാനവും; പുതിയ പദ്ധതിയുമായി വിദ്യാർഥികൾ

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2019
നെടുങ്കണ്ടം
പഠനത്തിനൊപ്പം വരുമാനവും കണ്ടെത്തി ദിവസവും അഞ്ഞൂറു കോഴിമുട്ടകൾ ഉൽപാദിപ്പിക്കാൻ ലക്ഷ്യമിട്ട് കല്ലാർ സ്‌കൂളിലെ കുട്ടികൾ. 
സംസ്ഥാന സംരക്ഷണ വകുപ്പിന്റെയും പാമ്പാടുംപാറ  പഞ്ചായത്തിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന ‘ബാക്ക് യാർഡ് പൗൾട്രി ത്രൂ സ്കൂൾസ്’ പദ്ധതിയനുസരിച്ചാണ് സ്കൂളിൽ മുട്ടക്കോഴി വിതരണം.
 പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് ആരിഫ അയൂബ് ഉദ്ഘാടനം ചെയ്‌തു. ഉഷാ സുധാകരൻ അധ്യക്ഷയായി. പ്രധാനാധ്യാപകൻ ഉണ്ണികൃഷ്ണൻ നായർ. പിടിഎ പ്രസിഡന്റ് ടി എം ജോൺ, സീനിയർ വെറ്ററിനറി സർജൻ അബ്ദുൾ കാസിം, സുഹ്റാബീവി, എസ്എംസി ചെയർമാൻ കെ എം ഷാജി എന്നിവർ സംസാരിച്ചു. കുട്ടികൾക്ക് അഞ്ച് കോഴിക്കുഞ്ഞുങ്ങളെ വീതവും തീറ്റയും വിതരണം ചെയ്തു. കോഴിക്കൂട് മാതാപിതാക്കൾ ഒരുക്കണം. ഒരു കുട്ടിക്ക് ഒരു വർഷം 1500 മുട്ട ലഭിക്കും. ഇത് വിപണിയിലെത്തിച്ചാൽ 7500 രൂപ ലഭിക്കും. ഈ തുക അടുത്ത അധ്യായന വർഷം കുട്ടികൾക്ക് പഠന ആവശ്യങ്ങൾക്കായി ഉപയോഗിക്കാം. സ്കൂൾ പൗൾട്രി ക്ലബ്ബിനാണ്‌ പദ്ധതിയുടെ നടത്തിപ്പുചുമതല.
 
 
പ്രധാന വാർത്തകൾ
 Top