08 August Saturday

വിദേശത്ത് ജോലി വാഗ്‌ദാനം: യുവാവിൽനിന്ന് 28 ലക്ഷം തട്ടിയെടുത്തു

വെബ് ഡെസ്‌ക്‌Updated: Friday Jun 26, 2020
മൂന്നാർ
വിദേശത്ത് ജോലി തരപ്പെടുത്തി നൽകാമെന്നു പറഞ്ഞ് യുവാവിനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ സംഘത്തിനെതിരെ പൊലീസ് കേസെടുത്തു. 
   പൂപ്പാറ സ്വദേശി ഗണേഷന് ഫ്രാൻസിൽ ഉയർന്ന ജോലി വാഗ്ദാനം നൽകിയും ചിന്നക്കനാലിൽ സ്വകാര്യ റിസോർട്ടിൽ പങ്കാളിയാക്കാമെന്ന് ഉറപ്പുനൽകിയുമാണ് തട്ടിപ്പ് നടത്തിയത്. പല തവണകളായി ഇയാളിൽനിന്ന്‌ 28 ലക്ഷം രൂപ തട്ടിയെടുത്തു. യുവാവ് നൽകിയ പരാതിയിൽ പോണ്ടിച്ചേരി സ്വദേശി സെൽവരാജ്, മാട്ടുപ്പെട്ടി സ്വദേശി കാളിമുത്തു, മധുര സ്വദേശി സെൽവിൻ, മൂന്നാർ സ്വദേശികളായ ചെല്ലദുരൈ, മുത്തുപ്പാണ്ടി, പഴയ മൂന്നാർ സ്വദേശി രാജ്കുമാർ എന്നിവർക്കെതിരെ മൂന്നാർ പൊലീസ് കേസെടുത്തു. സെൽവരാജ് മുമ്പ് ഫ്രാൻസിൽ ജോലി ചെയ്‌തിരുന്നതായി പൊലീസ് പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top