05 August Wednesday

കരുതലിന്റെ സ്നേഹസ്പർശം

വെബ് ഡെസ്‌ക്‌Updated: Friday Jun 26, 2020

സിപിഐ എം ആനച്ചാൽ ലോക്കൽ കമ്മിറ്റി നിർമിച്ച വീടിന്റെ താക്കോൽ ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ എള്ളുംപ്ലാക്കൽ അന്നമ്മ ലൂക്കോസിന്‌ കൈമാറിയപ്പോൾ

 അടിമാലി
കരുതലിന്റെ സ്നേഹസ്‌പർശമായി സിപിഐ എം ആനച്ചാൽ ലോക്കൽ കമ്മിറ്റി നിർമിച്ച സ്വപ്‌നവീടിന്റെ താക്കോൽ കൈമാറി. സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ എള്ളുംപ്ലാക്കൽ അന്നമ്മ ലൂക്കോസിന്‌ വീടിന്റെ താക്കോൽ നൽകി. കോവിഡ് നിർദേശങ്ങൾ പാലിച്ചായിരുന്നു ചടങ്ങ്. ആനച്ചാൽ ഈട്ടിസിറ്റിയിൽ മണ്ണൂർ ജോസഫ് സൗജന്യമായി നൽകിയ സ്ഥലത്താണ് വീട് നിർമിച്ചത്‌. ജില്ലാ സെക്രട്ടറിയറ്റംഗം കെ വി ശശി, ഏരിയ സെക്രട്ടറി ടി കെ ഷാജി, ജില്ലാ കമ്മിറ്റിയംഗം എം എൻ മോഹനൻ, കെ ആർ ജയൻ, എം എം കുഞ്ഞുമോൻ, വി ജി പ്രതീഷ് കുമാർ, ശോഭ മനോജ്, എം പി ഷൈബി, ടി കെ ഗോപിനാഥൻ എന്നിവർ പങ്കെടുത്തു. ലോക്കൽ സെക്രട്ടറി പി ബി സജീവ് സ്വാഗതം പറഞ്ഞു. രണ്ടുമുറികളും അടുക്കളയും സ്വീകരണ മുറിയുമുള്ള വീട് നാലുലക്ഷം മുടക്കിയാണ് നിർമാണം പൂർത്തിയാക്കിയത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top