07 April Tuesday

കോവിഡ് 19: ജില്ല അതീവ ജാഗ്രതയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020

 

 
 ഇടുക്കി
കോവിഡ്- 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി എല്ലാവിധ മുൻകരുതലുകളും സ്വീകരിച്ച്‌ ജില്ല. കലക്‌ടർ എച്ച്‌ ദിനേശന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. ജില്ലയിൽ ഒരാൾക്ക്‌ കോവിഡ്‌ 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ ജാഗ്രതയിലാണ്‌ ജില്ല. ഐസോലേഷൻ വാർഡുകൾക്ക് വേണ്ട ആശുപത്രികളും സർക്കാർ കെട്ടിടങ്ങളും കണ്ടെത്തിയിട്ടുണ്ട്. 
ആതുരാലയങ്ങളിലെ നിലവിലുള്ള പോരായ്മകൾ അടിയന്തിരമായി പരിഹരിക്കാൻ ആരോഗ്യവകുപ്പിനും പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗത്തിനും നിർദ്ദേശം നൽകി. ഉടമകളുടെ കീഴിലല്ലാതെ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കായി പ്രത്യേക ക്യാമ്പ് തയ്യാറാക്കി അവർക്ക് വേണ്ട ഭക്ഷ്യ വസ്തുക്കൾ എത്തിച്ചു നൽകും. ഇതിന്റെ ഏകോപന ചുമതല ആർഡിഒ അതുൽ സ്വാമിനാഥിന് നൽകി.അവശ്യവസ്തുക്കൾ വിലകൂട്ടി വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നിയമനടപടി സ്വീകരിക്കുമെന്ന് കലക്ടർ പറഞ്ഞു. ഇതിനായി വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തും. സംസ്ഥാന സർക്കാർ എപിഎൽ, ബിപിഎൽ വിഭാഗങ്ങൾക്ക് പ്രഖ്യാപിച്ച ഭക്ഷ്യവസ്തുക്കൾ  എത്തുന്ന മുറയ്ക്ക് വിതരണം ആരംഭിക്കും. എസ്ടി വിഭാഗങ്ങൾക്കുള്ള കിറ്റ് വിതരണം ആരംഭിച്ചതായി ജില്ലാ സപ്ലൈ ഓഫീസർ ഡി അജേന്ദ്രൻ അറിയിച്ചു.യോഗത്തിൽ ജില്ലാ പൊലീസ് മേധാവി പി കെ മധു, എഡിഎം ആന്റണി സ്‌കറിയ, ആർഡിഒ അതുൽ സ്വാമിനാഥ്, ഡിഎംഒ എൻ പ്രിയ, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സുജിത്ത്, ജില്ലാ സപ്ലൈ ഓഫീസർ ഡി അജേന്ദ്രൻ, പ്രോഗ്രാം കോ-ഓർഡിനേറ്റർ ജിജിൽ മാത്യു തുടങ്ങിയവർ പങ്കെടുത്തു. 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top