27 March Monday

അക്രമകാരികളായ കാട്ടാനകളെ 
പിടികൂടണം: എം എം മണി എംഎൽഎ

വെബ് ഡെസ്‌ക്‌Updated: Thursday Jan 26, 2023
ശാന്തൻപാറ
അക്രമകാരികളായ കാട്ടുകൊമ്പൻമാരെ പിടികൂടാൻ വനംവകുപ്പ്‌ നടപടി സ്വീകരിക്കണമെന്ന്‌ എം എം മണി എംഎൽഎ ആവശ്യപ്പെട്ടു. വനംവാച്ചർ ശക്തിവേലിന്റെ മരണത്തിൽ പ്രതിഷേധിച്ച്‌ മണിക്കൂറുകൾ നീണ്ട ഉപരോധത്തിന്ശേഷം നടന്ന ചർച്ചയിൽ പ്രതികരിക്കുകയായിരുന്നു എം എം മണി എംഎൽഎ. അരിക്കൊമ്പൻ, ചക്കകൊമ്പൻ എന്നീ അക്രമകാരികളായ രണ്ട് കാട്ടുകൊമ്പൻമാരെയും പിടിച്ചുകൊണ്ടുപോകുന്നതിന്‌ നടപടി സ്വീകരിക്കാൻ ഇടപെടൽ നടത്തുമെന്നും കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ നിയമസഭയിൽ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വനം എസിഎഫ്‌ അരുൺകുമാർ,  സാന്റി ജോയി എന്നിവർ പങ്കെടുത്തു.
തീരുമാനങ്ങൾ 
● രണ്ട് പതിറ്റാണ്ടായി കാട്ടാനയാക്രമണത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കെല്ലാം നഷ്ടപരിഹാരം ഉടൻ നൽകണം. ●ആക്രമികളായ ആനയെ പിടിച്ചുകൊണ്ടുപോകാനുള്ള നടപടി എത്രയും പെട്ടെന്നുണ്ടാകണം. 
● മരിച്ച ശക്തിവേലിന്റെ കുടുബത്തിന് നഷ്ടപരിഹാര തുകയായ് 1,50,000ന് പുറമെ കുടുംബത്തിലെ ഒരാൾക്ക്‌ ജോലിനൽകണം
● ആന ആക്രമണത്തിൽ മരണപ്പെട്ടവർക്ക്‌ വീട് നഷ്ടപ്പെട്ടവർക്കും നഷ്ടപരിഹാരം ഉടനെ നൽകണം 
● പന്നിയാറിലെ റേഷൻ കടയുടെ സംരക്ഷണത്തിന് ഫെൻസിങ് സംരക്ഷണം ഉറപ്പാക്കണം.
 ● ആനിയിറങ്ങലിലെയും പന്നിയാറിലെയും റേഷൻ കടകൾക്ക് ഫെൻസിങ്സംവിധാനങ്ങൾ ഉറപ്പാക്കി സുരക്ഷ നൽകും. 
 ● ഒരാഴ്ചകം ആർടിടി സംവിധാനം ഉറപ്പാക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top