09 December Friday

ലഹരിക്കെതിരെ ഗോൾവർഷവുമായി സഹകരണ ആശുപത്രി

വെബ് ഡെസ്‌ക്‌Updated: Friday Nov 25, 2022
കട്ടപ്പന
ലഹരിക്കെതിരെ ഗോൾവർഷം ചൊരിഞ്ഞ് സഹകരണ ആശുപത്രി. ഓരോ ഗോളും ലഹരിക്കെതിരെയുള്ള പോരാട്ടമാണെന്ന സന്ദേശം ഉയർത്തിയാണ് സഹകരണ ആശുപത്രി വൺ മില്ല്യൺ ഗോൾ ക്യാമ്പയിൽ ഏറ്റെടുത്തത‍്. 
  നോ ടു ഡ്രഗ്സ് പദ്ധതിയുടെ ഭാഗമായി ജില്ലയിലാകെ ബെെക്ക് റാലികളും തെരുവ് നാടകങ്ങളും ആശയപ്രചാരണങ്ങളും സംഘടിപ്പിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവി വി യു കുര്യാക്കോസ് ഉദ്ഘാടനം ചെയ്‍തു. വ്യാഴം വെെകിട്ട് അഞ്ചിന് കട്ടപ്പന ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച ക്യാമ്പയിനിൽ ജില്ലാ ആസൂത്രണ സമിതി ഉപധ്യാക്ഷൻ സി വി വർഗീസ്, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ, നഗരസഭ കൗൺസിലർ ജാൻസി ബേബി, മെഡിക്കൽ സുപ്രണ്ട് ജോസൻ വർഗീസ്, കെ പി സുമോദ്, ടോമി ജോർജ്, ജി ജോസ് എന്നിവർ ലഹരിവിരുദ്ധ സന്ദേശം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top