27 November Saturday
നവീകരിച്ച ജില്ലാ ബ്യൂറോ ഉദ്ഘാടനം

സർക്കാർ ഇടപെടൽ ജനങ്ങളിൽ എത്തിക്കാൻ 
ദേശാഭിമാനി നിർണായകം: എം എം മണി

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021

ദേശാഭിമാനി ഇടുക്കി ജില്ലാ ബ്യൂറോയുടെ നവീകരിച്ച ഓഫീസ് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം 
എം എം മണി എംഎൽഎ ഉദ്‌ഘാടനംചെയ്യുന്നു

ഇടുക്കി
സംസ്ഥാന സർക്കാരിന്റെ ഇടപെടലുകൾ ജനങ്ങൾക്കു മുന്നിൽ എത്തിക്കുന്നതിൽ ദേശാഭിമാനിയുടെ പങ്ക് നിർണായകമാണെന്ന് എം എം മണി എംഎൽഎ. ദേശാഭിമാനിയുടെ നവീകരിച്ച ഇടുക്കി ജില്ലാ ബ്യൂറോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുരോഗമനാശയങ്ങൾ ഉയർത്തിപ്പിടിച്ച് മറ്റ് പത്രങ്ങൾ തമസ്‌ക്കരിക്കുന്ന വാർത്തകൾ കണ്ടെത്തി അവതരിപ്പിക്കുന്നതിൽ ദേശാഭിമാനി നിരന്തര ഇടപെടലാണ് നടത്തുന്നത്. 
    ഡൽഹിയിലെ കർഷകസമരത്തിലും നിരന്തരം വാർത്തകൾ നൽകി. ഇടതുപക്ഷം ഉൾപ്പെടെയുള്ള 500 കർഷകസംഘടനകളുടെ സമരത്തിൽ തകർന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഹന്തയാണ്. പാർലമെന്റിൽ പുതിയ ബിൽ അവതരിപ്പിക്കുന്നതുവരെ സമരം തുടരാനാണ് കർഷകർ തീരുമാനിച്ചിരിക്കുന്നത്. മോദി സർക്കാരിനെ വിശ്വസിക്കാൻ കൊള്ളില്ലെന്നതിനുള്ള തെളിവാണ്. സമൂഹ്യമാറ്റത്തിന്റെ ചാലകശക്തിയായ ദേശാഭിമാനി പത്രം മതനിരപേക്ഷ ആശയങ്ങളുയർത്തി സജീവ ഇടപെടലാണ് നടത്തുന്നതെന്ന് എം എം മണി എംഎൽഎ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top