16 January Saturday
സുഭിക്ഷ കേരളം

കതിരണിഞ്ഞു, അണക്കരപ്പാടവും

വെബ് ഡെസ്‌ക്‌Updated: Wednesday Nov 25, 2020

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി അണക്കരപ്പാടത്ത്‌ നടത്തിയ നെൽകൃഷി

 വണ്ടൻമേട്

സുഭിക്ഷ കേരളം പദ്ധതിയിലൂടെ കാലങ്ങളായി തരിശായി കിടന്നിരുന്ന അണക്കരപ്പാടം വീണ്ടും കതിരണിഞ്ഞിരിക്കുകയാണ്‌. മണ്ണിന്റെ മടിത്തട്ടിൽ പൊന്നുവിളയിക്കാൻ കൊതിച്ച കർഷകർക്ക് സർക്കാരിന്റെ കരുതലും സഹായവും കൂടിയായപ്പോൾ 200 ഏക്കറോളം തരിശായി കിടന്നിരുന്ന പാടശേഖരമാണ്‌ ഇന്ന് സമൃദ്ധിയിലേക്ക് ചുവടുവച്ചത്‌. 
   ഒരു കാലത്ത് ഹൈറേഞ്ചിന്റെ നെല്ലറയായിരുന്നു ഇവിടം. വിലത്തകർച്ചയും കീടബാധയും മൂലം കർഷകർ ക്രമേണ പിൻവാങ്ങിയത് പ്രദേശത്തെ തരിശുനിലമാക്കി മാറ്റി. നാൽപത്‌ വർഷങ്ങളോളം കൃഷിയിറക്കാതെ അവശേഷിച്ച പാടങ്ങളും ഇക്കൂട്ടത്തിൽ പെടുന്നു. പ്രദേശത്തെ കർഷകർ ചേർന്ന് സമീപകാലത്ത് പാടശേഖര സമിതി രൂപീകരിക്കുകയും കൃഷിയോഗ്യമാക്കുന്നതിനും വേണ്ടി ആലോചനകളുണ്ടായിരുന്നു.
ഭക്ഷ്യക്ഷാമം മുന്നിൽകണ്ട് സംസ്ഥാന സർക്കാർ സുഭിക്ഷ കേരളം പദ്ധതി പ്രഖ്യാപിച്ചതോടെ കർഷകരുടെ സ്വപ്നങ്ങൾക്ക് വീണ്ടും ചിറകുമുളച്ചു. ഹെക്ടറിന് മുപ്പതിനായിരം രൂപയും വിളക്ക് താങ്ങുവിലയും നിശ്ചയിക്കപ്പെട്ടതും പാടശേഖരത്തിൽ വീണ്ടും നെല്ലറയാകാൻ കാരണമായതായി കർഷകരുടെ നേർസാക്ഷ്യം. ഉപ്പുതറയിലെ കൃഷി സഹായകേന്ദ്രത്തിൽനിന്ന്‌ വാടകയ്‌ക്ക് ട്രാക്ടർകൂടി ലഭിച്ചത് നിലമൊരുക്കുന്നത് എളുപ്പത്തിലാക്കാൻ സഹായിച്ചു. തരിശായിരുന്ന വലിയൊരു ഭാഗം ഭൂമിയും സർക്കാരിന്റെ കരുതലിലും ചെറുകർഷക സഘങ്ങളുടെയും കർഷകരുടെയും കൂട്ടായ്മയുടെയും ഫലമായി ഇന്ന് സമൃദ്ധിയുടെ ഈറ്റില്ലമായി മാറിയിരിക്കുകയാണ്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top