28 November Sunday

രക്തസാക്ഷി എം കെ ജോയിക്ക് 
നാടിന്റെ സ്‌മരണാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Monday Oct 25, 2021

രാജകുമാരിയിൽ എം കെ ജോയി രക്തസാക്ഷി ദിനാചരണം എം എം മണി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

രാജാക്കാട്‌
അവകാശ സമരത്തിനു വേണ്ടിയുള്ള പോരാട്ടത്തിനിടെ രക്തസാക്ഷിത്വം വരിച്ച എം കെ ജോയിക്ക്‌ നാടിന്റെ ജ്വലിക്കുന്ന സ്‌മരണാഞ്ജലി. പതാക ഉയർത്തലിനുശേഷം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടന്നു.
    40–-ാമത് രക്തസാക്ഷി വാർഷിക ദിനാചരണത്തോട്‌ അനുബന്ധിച്ച്‌ രാജകുമാരിയിൽ ചേർന്ന അനുസ്‌മരണ സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം എം മണി എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ വി എൻ മോഹനൻ, കെ എസ് മോഹനൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ വി എ കുഞ്ഞുമോൻ, ടി എം കമലം, ഷൈലജ സുരേന്ദ്രൻ, ഏരിയ സെക്രട്ടറി എം എൻ ഹരിക്കുട്ടൻ, ഏരിയ കമ്മിറ്റിയംഗങ്ങളായ പി രവി, കെ കെ തങ്കച്ചൻ, കെ ജെ സിജു, സുമ സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഉഷാകുമാരി മോഹൻകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ ടി കുഞ്ഞ്, പഞ്ചായത്ത് പ്രസിഡന്റ്‌ ടിസി ബിനു, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രിസിഡന്റ്‌ സി ആർ വിമൽ കുമാർ, സെക്രട്ടറി എം ആർ രഞ്‌ജിത്ത് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top