03 December Friday
മരണത്തിൽ ദുരൂഹത

മൃതദേഹം സംസ്‌കരിക്കാനുള്ള നീക്കം പൊലീസ്‌ തടഞ്ഞു

വെബ് ഡെസ്‌ക്‌Updated: Monday Oct 25, 2021
മൂന്നാർ
വീടിനുള്ളിൽ മരിച്ചുകിടന്ന യുവാവിനെ തിടുക്കത്തിൽ സംസ്‌കരിക്കാനുള്ള ബന്ധുക്കളുടെ ശ്രമം നാട്ടുകാരുടെ പരാതിയെത്തുടർന്ന് പൊലീസ് തടഞ്ഞു. വട്ടവട കൊട്ടക്കാമ്പൂർ ഇടനട്ട് സ്വദേശി  സുബ്രഹ്മണ്യൻ(45) ആണ്‌ മരിച്ചത്‌. 
    പത്തുവർഷം മുമ്പ്‌ ഭാര്യ ചന്ദ്രയുടെ മരണശേഷം സുബ്രഹ്മണ്യൻ സഹോദരനൊപ്പം കുടുംബവീട്ടിലായിരുന്നു താമസം. ഞായർ രാവിലെയാണ് ഇയാളെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ ബന്ധുക്കൾ കണ്ടത്. താമസിയാതെ മറ്റാരെയും അറിയിക്കാതെ ബന്ധുക്കൾ തിടുക്കത്തിൽ വീട്‌ കഴുകിയശേഷം മൃതദേഹം കൊട്ടക്കാമ്പൂരിലെ പൊതുശ്മശാനത്തിലെത്തിച്ച് ദഹിപ്പിക്കാൻ ശ്രമം തുടങ്ങി. സംശയം തോന്നിയ നാട്ടുകാർ ദേവികുളം പൊലീസിൽ അറിയിച്ചു.
          ചിതയ്‌ക്ക്‌ തീ കൊളുത്തുന്നതിനു മുമ്പ്‌ ദേവികുളം എസ്ഐ ജോയി ജോസഫിന്റെ നേതൃത്വത്തിൽ പൊലീസെത്തി സംസ്കാരം തടഞ്ഞു. മൃതദേഹം പരിശോധനകൾക്കായി അടിമാലി താലൂക്ക്‌ ആശുപത്രിയിലേക്ക് മാറ്റി. പരിശോധന തിങ്കൾ നടക്കും. സുബ്രഹ്മണ്യൻ ഏറെ നാളായി അസുഖ ബാധിതനായിരുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇയാൾക്ക് മക്കളില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top