06 December Tuesday
ജില്ലാ പഞ്ചായത്തിന്റെ കർമ പദ്ധതി

തെരുവുനായ്ക്കളെ നിലയ്ക്ക്നിർത്താൻ

വെബ് ഡെസ്‌ക്‌Updated: Sunday Sep 25, 2022
ഇടുക്കി
തെരുവുനായ്ക്കളെ നിലയ്‌ക്ക്‌ നിർത്താൻ ജില്ലാ പഞ്ചായത്ത്‌ പ്രത്യേക കർമപദ്ധതി നടപ്പാക്കും. തദ്ദേശഭരണ സ്ഥാപനങ്ങൾ പദ്ധതിവെച്ചാൽ  പ്രത്യേക പ്രൊജക്ടായി അനുമതി നൽകുമെന്ന്‌  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്  യോഗത്തിൽ അറിയിച്ചു.സർക്കാർ നിർദ്ദേശിച്ച പ്രകാരം താൽക്കാലിക ഷെൽട്ടർ ആരംഭിച്ച് സമയബന്ധിതമായി പ്രവർത്തനങ്ങൾ മുന്നോട്ട്പോകും. 
    7152 വളർത്ത് നായകൾക്കും 311 വളർത്തു പൂച്ചകൾക്കും 40 ഇതര വളർത്തുമൃഗങ്ങൾക്കും പ്രതിരോധ കുത്തിവെയ്പ് നൽകി. 192 വളർത്തു നായകൾക്കും, 28 വളർത്തു പൂച്ചകൾക്കും, 142 കന്നുകാലികൾക്കും, 142 ആടിനും, 20 ഇതര വളർത്തുമൃഗങ്ങൾക്കും, 45 തെരുവു നായകൾക്കും പേ വിഷബാധയ്‌ക്കെതിരെയും കുത്തിവയ‍്പ്പെടുത്തു. തെരുവ്നായ നിയന്ത്രണത്തിൽ സർക്കാർ ഉത്തരവ്‌ പാലിക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന്‌ കലക്ടർ ഷീബ ജോർജ് മുന്നറിയിപ്പ് നൽകി. ജില്ലയിൽ തെരുവ് നായയെ പിടികൂടുന്നതിനുള്ള പരിശീലനം വിജയകരമായിപൂർത്തിയാക്കിയെന്നും വാക്‌സിന്റെ കുറവ് പരിഹരിക്കുന്നതിന് നടപടിസ്വീകരിച്ചുവരുന്നതായി  മൃഗസംരക്ഷണ ജില്ലാ ഓഫീസർ ബിനോയ് പി മാത്യു യോഗത്തിൽ അറിയിച്ചു. ചൊവ്വാഴ്‌ച ഓൺലൈനായി യോഗം  ചേരുമെന്നും അദേഹം അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top