02 December Friday

‘എന്റെ സംരംഭം നാടിന്റെ 
അഭിമാനം’ വായ്പാമേള

വെബ് ഡെസ്‌ക്‌Updated: Sunday Sep 25, 2022
മൂലമറ്റം
വ്യവസായ വാണിജ്യവകുപ്പും കുടയത്തൂർ പഞ്ചായത്തും ചേർന്ന് വായ്പ സബ്സിഡി ലൈസൻസ് മേള റൂറൽ മാർക്കറ്റ് ഹാളിൽ സംഘടിപ്പിച്ചു. 50 പേർ പങ്കെടുത്ത മേള പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ആഷ റോജി ഉദ്ഘാടനംചെയ്തു. ഭരണസമിതി അംഗം എൻ ജെ ജോസഫ്  അധ്യക്ഷനായി. ചടങ്ങിൽ എസ് ശ്രീജിത്ത് സ്വാഗതംപറഞ്ഞു.
വിവിധ ബാങ്കുകൾചേർന്ന് 16 സംരംഭക വായ്പകൾക്ക് അനുമതിനൽകി. ഉദ്യം രജിസ്‌ട്രേഷൻ, പഞ്ചായത്ത് ലൈസൻസ് എന്നിവയുടെ വിതരണവും അപേക്ഷ സ്വീകരിക്കലും നടന്നു.
 സംസ്ഥാന സർക്കാരിന്റെ ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ കർമപദ്ധതിയുടെ ഭാഗമായ സംരംഭക സൗഹൃദ നടപടികൾ ജനങ്ങളിലേക്ക്‌  എത്തിക്കുകയും സംരംഭം ആരംഭിക്കുന്നതിനായി വിവിധ വകുപ്പുകളിൽ നിന്നും ലഭിക്കേണ്ട അനുമതികൾ, വിവിധ വായ്പാ സബ്സിഡി സ്കീമുകൾ തുടങ്ങിയ വിവരങ്ങൾ ഇളംദേശം ബ്ലോക്ക് ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസർ വി എസ്‌ രാജേഷ് വിശദീകരിച്ചു. സംരംഭകരുടെ സംശയങ്ങൾക്ക് ബാങ്ക് പ്രതിനിധികൾ വിശദീകരണംനൽകി. പഞ്ചായത്തിലെ വ്യവസായ വകുപ്പ് പ്രതിനിധി ആഷിക്ക് എൻ ജബ്ബാർ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top