16 October Saturday

അവരെഴുതി ജീവിതപരീക്ഷ... ആത്മവിശ്വാസത്തോടെ

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021

പ്ലസ് വൺ പരീക്ഷ കഴിഞ്ഞ് ചോദ്യങ്ങളും ഉത്തരങ്ങളും ചർച്ചചെയ്യുന്ന തൊടുപുഴ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ

തൊടുപുഴ
ഈ ദിവസം പ്ലസ്‌ വൺ വിദ്യാർഥികൾക്ക്‌ അഗ്നിപരീക്ഷയുടേതായിരുന്നു. അധ്യയന വർഷം തുടങ്ങി ഒരു വർഷമായിട്ടും ആദ്യമായി സ്‌കൂളിൽ അവരെത്തിയത്‌ പരീക്ഷയെഴുതാൻ മാത്രം. ചെറിയൊരു ആശങ്ക വിദ്യാർഥികളുടെ മുഖത്തുണ്ടായിരുന്നു. എങ്കിലും ആത്മവിശ്വാസത്തോടെ പരീക്ഷ പൂർത്തിയാക്കാനായെന്ന്‌ വിദ്യാർഥികൾ പറഞ്ഞു. ആദ്യദിവസം സോഷ്യോളജി, ആന്ത്രോപോളജി, ഇലക്‌ട്രോണിക്‌ സിസ്റ്റം, ഇലക്‌ട്രോണിക്‌ സർവീസ്‌ ടെക്‌നോളജി എന്നീ വിഷയങ്ങളിലാണ്‌ പരീക്ഷ നടന്നത്‌. 28നാണ്‌ അടുത്ത പരീക്ഷ. കെമിസ്‌ട്രി, ഹിസ്റ്ററി, ഇസ്ലാമിക്‌ ഹിസ്റ്ററി ആൻഡ്‌ കൾച്ചർ, ബിസിനസ്‌ സ്റ്റഡീസ്‌, കമ്യൂണിക്കേറ്റീവ്‌ ഇംഗ്ലീഷ്‌ എന്നീ വിഷയങ്ങളിൽ പരീക്ഷ നടക്കും. ജില്ലയിലാകെ 11,426 പേരാണ്‌ പരീക്ഷയെഴുതുന്നത്‌. എല്ലാ സുരക്ഷാ ക്രമീകരണങ്ങളോടെയുമാണ്‌ പരീക്ഷ നടത്തുന്നത്. പരീക്ഷയ്‌ക്കെത്തുന്ന വിദ്യാർഥികൾക്ക്‌ കൈകൾ അണുവിമുക്തമാക്കാൻ ഗേറ്റിൽതന്നെ സൗകര്യമുണ്ട്‌. ശരീരോഷ്‌മാവും പരിശോധിക്കുന്നു. ഒരു ബെഞ്ചിൽ ഒരു കുട്ടി എന്ന നിലയിൽ പരമാവധി 20 കുട്ടികളാണ്‌ ഒരു ക്ലാസിലുണ്ടായിരുന്നത്‌. കോവിഡ്‌ ബാധിതർ, നിരീക്ഷണത്തിൽ ഇരിക്കുന്നവർ, ശരീരോഷ്‌മാവ്‌ കൂടുതൽ രേഖപ്പെടുത്തുന്നവർ എന്നിവർക്കായി പ്രത്യേകം ക്ലാസ്‌ മുറികൾ സജ്ജീകരിച്ചിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top