24 October Sunday

ഭാരത് ബന്ദ് വിജയിപ്പിക്കുക: 
സംയുക്ത കർഷകസമിതി

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021
തൊടുപുഴ
വിവിധ ആവശ്യങ്ങളുന്നയിച്ച് 27ന് നടത്തുന്ന ഭാരത്‌ ബന്ദ് വിജയിപ്പിക്കണമെന്ന് സംയുക്ത കർഷകസമിതി നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കരിനിയമങ്ങൾ പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന കർഷകസമരം 27ന് 300 ദിവസം പിന്നിടുകയാണ്. ഈ സാഹചര്യത്തിൽ സമരം കൂടുതൽ ശക്തിപ്പെടുത്താനായാണ് രാജ്യവ്യാപക ബന്ദ് നടത്തുന്നത്. കർഷക-–- തൊഴിലാളി ദ്രോഹ കരിനിയമങ്ങൾ പിൻവലിക്കുക, പൊതുമേഖലയെ സംരക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക, പെട്രോൾ, ഡീസൽ, പാചക വാതക വില വർധന തടയുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. ഇതിന്റെ ഭാഗമായി 26ന്‌ വൈകിട്ട്‌ എല്ലാ വില്ലേജ്‌ കേന്ദ്രങ്ങളിലും പന്തംകൊളുത്തി പ്രകടനവും 27ന്‌ വാർഡ്‌ കേന്ദ്രങ്ങളിൽ മനുഷ്യമതിലും സംഘടിപ്പിക്കും.  
   കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരായി നടത്തുന്ന ചെറുത്തുനിൽപ്പ്‌ സമരം വിജയിപ്പിക്കാൻ എല്ലാ കൃഷിക്കാരോടും പൊതുജനങ്ങളോടും നേതാക്കൾ അഭ്യർഥിച്ചു. വാർത്താസമ്മേളനത്തിൽ സംയുക്ത കർഷകസമിതി ചെയർമാൻ മാത്യു വർഗീസ്‌, കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം പി പി ചന്ദ്രൻ, ക്ലമന്റ്‌ മാത്യു, സജി മൈലാടി, ജയൻ പ്രഭാകർ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top