18 September Wednesday
നിലമ്പൂരിന്‌ സഹായം നിലയ്‌ക്കുന്നില്ല...

ന്യൂമാൻ കോളേജിൽ നിന്ന്‌ 7 ലക്ഷത്തിന്റെ സാധനങ്ങൾ

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2019

പ്രളയ ബാധിതർക്ക്‌ നൽകാൻ ക്രൈസ്റ്റ്‌ കോളേജിൽ ശേഖരിച്ച നിത്യോപയോഗ സാധനങ്ങൾ

  

തൊടുപുഴ
കവളപ്പാറ ഉരുൾപൊട്ടൽ നാശംവിതച്ച പോത്തുകൽ ഗ്രാമവാസികൾക്ക് ആശ്വാസമായി തൊടുപുഴ ന്യൂമാൻ കോളേജ്. കോളേജിലെ എൻസിസി, എൻഎസ്എസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ആരംഭിച്ച കലക്‌ഷൻ സെന്റർ വഴി ഏഴുലക്ഷം രൂപയുടെ അവശ്യവസ്‌തുക്കളാണ്‌ ശേഖരിച്ചത്. ലഭിച്ച വസ്ത്രങ്ങൾ വയനാട് മേഖലയിലേക്ക്‌ എത്തിച്ചു. 
കുടിവെള്ളമടക്കമുള്ള സാധനങ്ങൾ കോളേജ് പ്രിൻസിപ്പൽ ഡോ. തോംസൺ ജോസഫിൽനിന്ന്‌ തൊടുപുഴ തഹസിദാർ ജോസുകുട്ടി സ്വീകരിച്ചു. രണ്ടുലോഡ് സാധനങ്ങളുമായി കവളപ്പാറയ്ക്ക് തിരിച്ച സംഘത്തെ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. മാനുവൽ പിച്ചളക്കാട്ടിന്റെ നേതൃത്വത്തിൽ യാത്രയാക്കി.
കോളേജ് ബർസാർ ഫാ. പോൾ കാരക്കൊമ്പിൽ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പ്രൊഫ. ജിതിൻ ജോയി, എൻസിസി സീനിയർ അണ്ടർ ഓഫീസർ സാന്ദ്ര സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. കവളപ്പാറയ്‌ക്ക്‌ തിരിച്ച 12 അംഗ സംഘത്തെ എൻസിസി ഓഫീസർ ലഫ്. പ്രജീഷ് സി   മാത്യു നയിച്ചു. എൻഎസ്എസ് വളണ്ടിയർ സെക്രട്ടറി അരുൺ ടോമി, അനന്ദു എസ് കുറ്റിച്ചിറ എന്നിവരും അടങ്ങുന്ന സംഘത്തെ പോത്തുകൽ പഞ്ചായത്ത് പൗരാവലി സ്വീകരിച്ചു. ഉരുൾപൊട്ടലിനെ തുടർന്ന് ഒറ്റപ്പെട്ട തണ്ടൻകല്ല്, കുമ്പളപാറ, തരിപ്പപെട്ടി, ഏട്ടപ്പാറ, നാരങ്ങാപൊയ്ൽ എന്നീ കോളനികളിൽ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു. 
നില-മ്പൂ-രി-ലെ ദു-രി-ത-ബാ-ധി-തർ-ക്ക്- കാ-രു-ണ്യഹ-സ്--ത-വു-മാ-യി കട്ട-പ്പ-ന ക്രൈ-സ്റ്റ്- കോ-ളേ-ജി-ലെ വി-ദ്യാർ-ഥി-കൾ. നില-മ്പൂ-ർ കാവാലം-കോട്- നി-വാ-സി-ക-ൾ-ക്കാണ്‌ നി-ത്യോ-പ-യോ-ഗ സാ-ധ-നങ്ങൾ കൈമാറിയത്‌. വി-ദ്യാ-ർ-ഥി-ക-ളു-ടെയും അ-ധ്യാ-പ-ക-രു-ടെയും നേതൃത്വത്തിൽ ഏഴുദി-വ-സമായി കട്ട-പ്പ-നയു-ടെ പ-ല-ഭാ-ഗ-ങ്ങ-ളിൽനി-ന്നാണ്‌ ഇതിനായുള്ള തുക കണ്ടെത്തിയത്‌. പ്ര-ള-യബാ-ധി-തർ-ക്ക്- കാ-രു-ണ്യ-ത്തി-ന്റെ കൈ-ത്താ-ങ്ങാ-യി മാ-റിയ വി-ദ്യാർ-ഥി-ക-ളെയും അ-ധ്യാ-പ-ക-രെയും കോ-ളേ-ജ്- മാ-നേ-ജർ  ഫാ. ജോ-സ്- പാ-റേ-ക്കാ-ട്ട്-, കാർ-മൽ സ്--കൂൾ പ്രിൻ-സി-പ്പൽ ഫാ. റോ-ബിൻ-സ്- കു-ന്നു-മ്മാ-ലിൽ, കോ-ളേ-ജ്- പ്രിൻ-സി-പ്പൽ റ-വ. ഡോ. അ-ല-ക്--സ് -ലൂ-യി-സ് എ-ന്നി-വർ അനു-മോ-ദിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top