17 September Tuesday
സ്റ്റാൻഡ്‌ മാറല്ലേ പണികിട്ടും

ഓട്ടോറിക്ഷകൾക്ക്‌ കടിഞ്ഞാണിടാൻ പൊലീസ്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2019
മൂന്നാർ 
സ്റ്റാൻഡ്‌ മാറി ഓടുന്ന ഓട്ടോറിക്ഷകൾ നിയന്ത്രിക്കുന്നതിനും സ്റ്റാൻഡ്‌ ക്രമപ്പെടുത്തി നൽകാനും പൊലീസ്‌ നടപടി ആരംഭിച്ചു. പുതിയ സംവിധാനം ഡ്രൈവർമാരുടെ ശ്രദ്ധയിൽപെടുത്തുന്നതിന് രാവിലെയും വൈകിട്ടും ഉച്ചഭാഷിണിയിലൂടെ വിവരം അറിയിക്കും. മൂന്നാറിൽ നടത്തിയ പരിശോധനയിൽ രേഖകളില്ലാതെ ഓടിയ അറുന്നൂറോളം ഓട്ടോറിക്ഷകൾ പിടികൂടിയിരുന്നു. ഓട്ടോറിക്ഷകളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായായിരുന്നു പരിശോധന. 
രേഖകളില്ലാതെയും ലൈസൻസ് ഇല്ലാതെയും ഓട്ടോറിക്ഷകൾ പിടികൂടിയ വകയിൽ ആറുലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്‌തു. സ്റ്റാൻഡ്‌ മാറി ഓടുന്നതും അനധികൃതമായി പാർക്ക് ചെയ്യുന്ന ഓട്ടോറിക്ഷകൾക്കും എതിരെ ശക്തമായ നടപടി സ്വീകരിക്കും. വാഹനനിയമത്തിൽ വന്നിട്ടുള്ള മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ സെപ്തംബർ ഒന്നുമുതൽ മൂന്നാറിലും പരിഷ്‌കാരം ഏർപ്പെടുത്തുമെന്ന് മൂന്നാർ ഡിവൈഎസ്‌‌പി എസ് രമേശ് കുമാർ പറഞ്ഞു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top