21 July Sunday
നവകേരളത്തിനായി സർക്കാർ

പൂർണമായി തകർന്ന‌ത‌് 992 വീടുകൾ; പകരം വീടുകളെല്ലാം പൂർത്തിയാവുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 25, 2019

കെയര്‍ഹോം പദ്ധതിയില്‍ നിർമാണം പൂര്‍ത്തീകരിച്ച വീട്

 ഇടുക്കി

നവകേരളം എന്നത‌് പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങുന്നതല്ല, അത‌് പ്രവർത്തിയിലൂടെ സാക്ഷാൽകരിക്കുകയാണ‌് ഈ സർക്കാർ. മാധ്യമങ്ങൾ  വസ‌്തുതാവിരുദ്ധ പ്രചാരണം നടത്തുമ്പോഴും പുനരധിവാസ പ്രവർത്തനങ്ങളുമായി മുന്നോട്ട‌ുപോവുക തന്നെയാണ‌്. പ്രളയം ഏറ്റവും കൂടുതൽ നഷ‌്ടമുണ്ടാക്കിയ ഇടുക്കിയിൽ പുനരധിവാസ പ്രവർത്തനങ്ങളെല്ലാം അവസാന ഘട്ടത്തിൽ. 
ജില്ലയിലാകെ 605 പേർക്കാണ‌് ഭൂമിയും വീടും നഷ്ടപ്പെട്ടത‌്. ഇതിൽ 424 പേർക്ക‌് ആറ‌ുലക്ഷം വീതം ഇതിനകം ധനസഹായം അനുവദിച്ചിട്ടുണ്ട‌്. പട്ടയഭൂമി നഷ‌്ടപ്പെട്ട 286 പേർക്കും പുറമ്പോക്ക‌് ഭൂമിയിൽ വീട‌് നഷ്ടപ്പെട്ട 138 പേർക്കുമാണ‌് ധനസഹായം നൽകിയത‌്. 141 പേർക്ക‌് സർക്കാർ ഭൂമിയും നൽകി. മൂന്ന‌് മുതൽ അഞ്ച‌് സെന്റ‌ുവരെയാണ‌് ഓരോരുത്തർക്കും ഭൂമിയായി നൽകിയത‌്. നാൽപത‌ുപേർക്ക‌് സ‌്പോൺസർഷിപ്പിലൂടെയും വീട‌് നൽകി. 
 992 വീടുകളാണ‌് ജില്ലയിൽ പൂർണമായും തകർന്ന‌ത‌്‌. ഇതിൽ ഭൂരിഭാഗം വീടിന്റെയും നിർമാണം പൂർത്തിയായിക്കഴിഞ്ഞു. ഇതിൽ 763 വീടുകൾ സർക്കാർ നേരിട്ട‌ാണ‌് നിർമിച്ച‌ുനൽകുന്ന‌ത‌്. 212 വീടുകൾ കെയർ ഹോം പദ്ധതിയിലൂടെയും 16 വീടുകൾ ലോക്കൽ സ‌്പോൺസർഷിപ്പിലൂടെയും നിർമിക്കുന്നു. ഇതിൽ ഭൂരിഭാഗം പേർക്കും ഒന്നാംഗഡുവും 559 പേർക്ക‌് രണ്ടാംഗഡുവും 335 പേർക്ക‌് മൂന്നാംഗഡുവും നൽകിയിട്ടുണ്ട‌്. ഹൈറേഞ്ചിൽ 1,19,000 രൂപയും തൊടുപുഴയിൽ 95‌,100 രൂപയുമാണ‌് ഒന്നാംഗഡുവായി നൽകിയത‌്. നാല‌് ലക്ഷത്തിൽ ബാക്കിയുള്ളത‌് 50 ശതമാനം വീതമായി രണ്ടും മൂന്നും ഗഡുവായി നൽകും.  പ്രളയത്തിൽ 6639 വീടാണ‌് ഭാഗികമായി തകർന്നത‌്. ഇതിൽ മുഴുവൻ പേർക്കും ഇതിനകം നഷ്ടപരിഹാരം നൽകിയെന്നത‌് പല മാധ്യമങ്ങളും മനഃപൂർവം കണ്ടില്ലെന്ന‌് നടിക്കുന്നു. ഭാഗികമായി വീട‌് തകർന്നവർക്ക‌് നാല‌് വിഭാഗങ്ങളിലായാണ‌് നഷ്ടപരിഹാരം നൽകിയത‌്. പതിനഞ്ച‌് ശതമാനം വീട‌് തകർന്നവർക്ക‌് 10,000 രൂപയും പത്ത‌് മുതൽ 29 ശതമാനംവരെ 60,000 രൂപയും 30 മുതൽ 59 ശതമാനം വീട‌് നഷ‌്ടമായവർക്ക‌് 1.25 ലക്ഷവും 60 മുതൽ 74 ശതമാനം വീട‌് തർന്നവർക്ക‌് 2‌.30 ലക്ഷം രൂപയുമാണ‌് നഷ്ടപരിഹാരം നൽകിയത‌്‌. 
വീട്ടുപകരങ്ങൾ നഷ്ടപ്പെട്ട 4429 പേർക്കും 2018 നവംബറിന‌് മുമ്പായി 10,000 വീതം രൂപ നൽകി. എന്നിട്ടും ഇത‌ുമറച്ചുവച്ച‌് ഒന്നും നടന്നില്ലെന്നവിധം കള്ളവാർത്തകൾ പടച്ച‌ുവിടുകയാണ‌് ചില മാധ്യമങ്ങൾ. അതിനിടെ ജിയോളജിക്കൽ സർവേ ഓഫ‌് ഇന്ത്യയുടെ പഠനപ്രകാരം 215 പേരെ നിലവിൽ താമസിക്കുന്ന പ്രദേശത്ത‌ുനിന്ന‌് മാറ്റി താമസിക്കണമെന്ന‌് റിപ്പോർട്ട‌് നൽകിയിരുന്നു. ഈ ഗുണഭോക്താക്കളെ പുനരധിവസിപ്പിക്കുന്നതിന‌് ആവശ്യമായ നടപടികൾ പുരോഗമിക്കുകയാണ‌്. കലക്ടർ ഇതിനകം ഇവർക്ക‌് നോട്ടീസ‌് നൽകിയിട്ടുണ്ട‌്.
 
 
പ്രധാന വാർത്തകൾ
 Top