കട്ടപ്പന /നെടുങ്കണ്ടം/മറയൂർ
നാടിനാകെ കലാവിരുന്ന് സമ്മാനിച്ച് ‘ഞങ്ങൾക്കും പറയാനുണ്ടെന്ന’ മുദ്രാവാക്യവുമായി ബാലസംഘത്തിന്റെ ആഭിമുഖ്യത്തിലുള്ള കലാജാഥകളുടെ പര്യടനം സമാപിച്ചു. ബാലസംഘം കട്ടപ്പന, നെടുങ്കണ്ടം ഏരിയകളുടെ വേനൽതുമ്പി ജാഥാ പര്യടനമാണ് സമാപിച്ചത്. നെടുങ്കണ്ടത്ത് കാവ്യ ഷാജി ക്യാപ്റ്റനായ ജാഥ പാമ്പാടുംപാറ, കോമ്പയാർ എന്നിവിടങ്ങളിലെ പര്യടന ശേഷം മഞ്ഞപ്പെട്ടിയിൽ സമാപിച്ചു. കോ ഓർഡിനേറ്റർ ബിന്ദു സഹദേവൻ, അലക്സ് അനിൽ എന്നിവർ പങ്കെടുത്തു. സമാപന സമ്മേളനം സിപിഐ എം ഏരിയ സെക്രട്ടറി വി സി അനിൽ ഉദ്ഘാടനം ചെയ്തു. ടി വി ശശി, എം എ സിറാജുദീൻ, ആർ ശശി എന്നിവർ സംസാരിച്ചു. കേരള ക്രിക്കറ്റ് ടീമിൽ സെലക്ഷൻ ലഭിച്ച രോഹിത് ജിജോക്ക് ബാലസംഘം ജില്ലാ കൺവീനർ കെ രാജു ഉപഹാരം നൽകി. കെ രാജുവിനെ ഏരിയ സെക്രട്ടറി വി സി അനിൽ അനുമോദിച്ചു. പങ്കെടുത്ത കലാജാഥാംഗങ്ങൾക്കും സമ്മാനങ്ങൾ നൽകി.
കട്ടപ്പനയിൽ ദേവിക ബാലൻ ക്യാപ്റ്റനും ബി അച്ചുമോൻ വെെസ് ക്യാപ്റ്റനും ഗായത്രി ഷേൻകുമാർ, വി ആർ അഞ്ജലി എന്നിവർ മാനേജർമാരുമായ ജാഥയാണ് സമാപിച്ചത്. ചൊവ്വ രാവിലെ നിർമലാസിറ്റിയിൽ നിന്നും പര്യടനം ആരംഭിച്ച ജാഥ വെള്ളയാംകുടി, വള്ളക്കടവ് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം കട്ടപ്പന പുതിയ ബസ്റ്റാൻഡിൽ സമാപിച്ചു. സമാപന സമ്മേളനം എഴുത്തുകാരൻ കാഞ്ചിയാർ രാജൻ ഉദ്ഘാടനം ചെയ്തു. ഷേണായി അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി വി ആർ സജി, ബാലസംഘം ഏരിയ കൺവീനർ സുഗതൻ കരുവാറ്റ, ജില്ലാ സെക്രട്ടറി എം എസ് ഗൗതം, ജില്ലാ കോ ഓർഡിനേറ്റർ റോണക് സെബാസ്റ്റ്യൻ, അജീഷ് തായില്യം, ആർ മുരളീധരൻ, ടോമി ജോർജ്, കെ പി സുമോദ്, പൊന്നമ്മ സുഗതൻ, പി വി സുരേഷ്, ലിജോബി, കെ എൻ വിനീഷ്കുമാർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
ബാലസംഘം വേനൽത്തുമ്പി കലാജാഥ മറയൂർ, കാന്തല്ലൂർ മേഖലകളിലെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി. കാന്തല്ലൂരിൽ ആരംഭിച്ച കലാജാഥ പഞ്ചായത്ത് പ്രസിഡന്റ് പി ടി മോഹൻദാസ് ഉദ്ഘാടനം ചെയ്തു. അനഘ ടി അനൂപ് ക്യാപ്ടനായ ജാഥയെ കോ ഓർഡിനേറ്റർ മഞ്ജു, കൺവീനർ ആൻസി അനൂപ് എന്നിവർ അനുഗമിച്ചു.
കാന്തല്ലൂർ, ചുരക്കുളം, ദണ്ടുകൊമ്പ്, നാച്ചിവയൽ, പള്ളനാട് എന്നിവിടങ്ങളിൽ പര്യടനം നടത്തി കൃമമിട്ടാംകുഴിയിൽ സമാപിച്ചു. ദേവികുളം കാർഷിക വികസന ബാങ്ക് ഡയറക്ടർ ബോർഡംഗം എസ് ചന്ദ്രൻ, മറയൂർ പഞ്ചായത്ത് അംഗം അംബിക രഞ്ജിത്ത് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..