20 June Thursday
ആഹ്ലാദപ്രകടനത്തിന്റെ മറവിൽ

കോൺഗ്രസ‌് ആക്രമണം; 3 പേർക്ക‌് പരിക്ക‌്

വെബ് ഡെസ്‌ക്‌Updated: Saturday May 25, 2019

 

 
മൂന്നാർ
ആഹ്ലാദപ്രകടനത്തിന്റെ മറവിൽ രണ്ടിടങ്ങളിലായി കോൺഗ്രസ് പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഒരിടത്ത് കാറിന്റെ ചില്ല് അടിച്ചുതകർക്കുകയും വീടിനുനേരെ കല്ലെറിയുകയും ചെയ്തു.
മൂന്നാർ ടോപ് സ്റ്റേഷൻ റോഡിൽ ഗ്രഹാംസ് ലാൻഡ‌് എസ്റ്റേറ്റ് കൊരണ്ടിക്കാട് ഡിവിഷനിൽ കാഞ്ചന(29), ലക്ഷ്മി(40) എന്നിവരാണ് പരിക്കേറ്റ് മൂന്നാർ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ കഴിയുന്നത്. വ്യാഴാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം. ആഹ്ലാദ പ്രകടനത്തിനിടെ സിപിഐ എം പ്രവർത്തകരായ സുഭാഷ്, പയസ് എന്നിവരുടെ വീടിനുനേർക്ക് പടക്കം എറിഞ്ഞത് ചോദ്യം ചെയ്തതോടെ കോൺഗ്രസ് പ്രവർത്തകർ ആക്രമിക്കുകയായിരുന്നു.
വീട്ടിനുമുമ്പിൽ നിർത്തിയിട്ടിരുന്ന സുഭാഷിന്റെ കാറിന്റെ ചില്ല് അടിച്ചുതകർത്തു. കോൺഗ്രസ് പ്രവർത്തകരായ കൊരണ്ടിക്കാട‌് സ്വദേശികളായ ജഗൻ, യോസഫ്, ചരൺ എന്നിവരാണ് അക്രമണത്തിന‌് പിന്നിലെന്ന് പരിക്കേറ്റവർ പറഞ്ഞു. സമാനമായ രീതിയിൽ പോതമേടിലും അക്രമ സംഭവമുണ്ടായി. വ്യാഴാഴ്ച വൈകിട്ട് 6.30 ഓടെ പ്രകടനമായെത്തിയ കോൺഗ്രസ് പ്രവർത്തകർ ഒരു പ്രകോപനവുമില്ലാതെ റോഡരുകിൽ നിന്നിരുന്ന മനു(25)വിനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. മണി, ജഗദീഷ് എന്നിവർ ചേർന്നാണ് മർദിച്ചതെന്ന് മൂന്നാർ ടാറ്റാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മനു പറഞ്ഞു. 
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top