07 June Sunday

ജില്ല അതീവ ജാഗ്രതയിൽ: സ്വയം നിയന്ത്രണം വേണം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 25, 2020

ഇടുക്കി എസ്‌പി പി കെ മധു, ആര്‍ഡിഒ അതുല്‍ എസ് നാഥ് എന്നിവരുടെ നേതൃത്വത്തില്‍ തൊടുപുഴയില്‍ നടത്തിയ പൊലീസ് റൂട്ട്മാര്‍ച്ച്

 

 
ഇടുക്കി
കോവിഡ്‌ 19ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയും അതീവജാഗ്രതയിൽ. ജില്ലയിലെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും പൊലീസ് റൂട്ട് മാർച്ച് നടത്തി. അതിർത്തി മേഖലയായ കുമളി ചെക്ക് പോസ്റ്റിലും ടൗണിലും 24 മണിക്കൂറും പരിശോധനയുണ്ടാകും. അതിർത്തി കടന്നെത്തുന്നവരെ ഇൻഫ്രാറെഡ് തെർമൽ സ്‌ക്രീനിങ്ങിന് വിധേയമാക്കുന്നുണ്ട്.   പലചരക്ക് സാധനങ്ങൾ, പച്ചക്കറി തുടങ്ങിയ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ളവയെല്ലാം അടപ്പിച്ചു. അവശ്യസാധനങ്ങൾ വാങ്ങാനെത്തുന്നവർ ക്യത്യമായ ശാരീരിക അകലം പാലിക്കുകയും കൈകൾ ശുചിയാക്കുകയും ആരോഗ്യ പ്രവർത്തകരുടെയും പൊലീസിന്റെയും നിർദേശങ്ങൾ പാലിച്ച്‌ പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളികളാകണം. അതിർത്തി മേഖലയായതിനാൽ തമിഴ്നാട് പൊലീസിന്റെയും ഭരണകൂടത്തിന്റെയും പൂർണ സഹകരണത്തോടെയാണ് കഴിഞ്ഞ ദിവസം അത്യാവശ്യക്കാരെ അതിർത്തി കടക്കാൻ അനുവദിച്ചത്‌. 
 
 
 
പ്രധാന വാർത്തകൾ
 Top