28 February Sunday

ഡാം സേഫ്റ്റി ആസ്ഥാന മന്ദിരം മന്ത്രി എം എം മണി 
നാളെ ഉദ്‌ഘാടനം ചെയ്യും

വെബ് ഡെസ്‌ക്‌Updated: Monday Jan 25, 2021
ചെറുതോണി
റിസർച്ച് ആൻഡ്‌ ഡാം സേഫ്റ്റി ഡിവിഷൻ ആസ്ഥാനമന്ദിരം ചൊവ്വാഴ്‌ച മന്ത്രി എം എം മണി ഉദ്‌ഘാടനംചെയ്യും. ഇടുക്കി അണക്കെട്ടിന്റെ നിർമാണശേഷം വാഴത്തോപ്പ് വഞ്ചിക്കവലയിൽ കാലപ്പഴക്കമുള്ള പരിമിതമായ സൗകര്യങ്ങളിൽ കെഎസ്ഇബി കെട്ടിടങ്ങളിൽ വീർപ്പുമുട്ടിയിരുന്ന ഡാം സേഫ്റ്റി ഓഫീസുകൾക്കാണ്‌ ശാപമോഷം. 
   ലോകബാങ്ക് സഹായത്തോടെ സെൻട്രൽ വാട്ടർ കമീഷന്റെയും സംസ്ഥാന സർക്കാരിന്റെയും മേൽനോട്ടത്തിൽ ഡാം റീഹാബിലിറ്റേഷൻ ആൻഡ്‌ ഇംപ്രൂവ്മെന്റ്(ഡ്രിപ്പ്) പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നരക്കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക ഓഫീസ് മന്ദിരം, ഇൻസ്പെക്ഷൻ ബംഗ്ലാവ്(കൊലുമ്പൻ ഹൗസ്), ഇൻസ്ട്രുമെന്റേഷൻ കൺട്രോൾ റൂം, രശ്മി ഫോർ ഡാംസ് എന്നിവ രൂപകൽപ്പന ചെയ്‌തത്‌. ചടങ്ങിൽ റോഷി അഗസ്റ്റിൻ എംഎൽഎ അധ്യക്ഷനാകും. ഡീൻ കുര്യാക്കോസ് എംപി മുഖ്യാതിഥിയാകും. 
വാർത്താസമ്മേളനത്തിൽ ഡാം സേഫ്റ്റി അസിസ്റ്റന്റ്‌ എക്സിക്യൂട്ടീവ് എൻജിനിയർ വി എൻ സജീവ്കുമാർ, അസിസ്റ്റന്റ്‌ എൻജിനിയർമാരായ ബി മലൈരാജ്, ടെജി സെബാസ്റ്റ്യൻ, സബ് എൻജിനിയർ ബി ബബിത എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top