28 February Sunday
കെഎസ്ടിഎ ജില്ലാ സമ്മേളനം സമാപിച്ചു

ദേശീയ വിദ്യാഭ്യാസനയം തള്ളിക്കളയണം

വെബ് ഡെസ്‌ക്‌Updated: Monday Jan 25, 2021
നെടുങ്കണ്ടം
ഭാവിതലമുറയ്‌ക്കു ദോഷമായ ദേശീയ വിദ്യാഭ്യാസ നയം തള്ളിക്കളയണമെന്ന്‌ കെഎസ്‌ടിഎ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കുക, സംസ്ഥാന സർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങൾക്ക് കരുത്തുപകരുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം പാസാക്കി. 
ഞായറാഴ്‌ച വിദ്യാഭ്യാസ സെമിനാർ സംസ്ഥാന സെക്രട്ടറി എൻ ടി ശിവരാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എം ഡി പ്രിൻസ്‌മോൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം ടി സ്റ്റാൻലി, സി യേശുദാസ്, ജില്ലാ ജോയിന്റ് സെക്രട്ടറി എൻ വി ഗിരിജാകുമാരി എന്നിവർ സംസാരിച്ചു. 
 ജില്ലാ വൈസ് പ്രസിഡന്റ് എം തങ്കരാജ് ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. അനീഷ് തങ്കപ്പൻ, കെ എച്ച് ഹസീന(പീരുമേട്), ലോബിൻ രാജ്, ഹെപ്‌സി ക്രിസ്റ്റിനാൾ(മൂന്നാർ), സുമമോൾ ചാക്കോ, എ കെ ഗോകുൽരാജ്(നെടുങ്കണ്ടം), കെ കെ ശാന്തകുമാരി, അനീഷ് മാത്യു(അടിമാലി), കെ വി രവികുമാർ, കെ ആർ ഷൈജു(ഇടുക്കി), സുനിൽ തോമസ്, ടോം ജോസഫ്(തൊടുപുഴ), പി ബി അമ്പിളി, അബ്ബാസ് മന്ത്രി(കട്ടപ്പന), അമാനുള്ള ജബ്ബാർ, കെ എ നജീബ്(അറക്കുളം) എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്ത്‌ സമ്മേളനം സമാപിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top