25 January Tuesday

മൂന്നാറിൽ ഇനി സൈക്കിളിൽ നാടുചുറ്റാം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 24, 2021

മൂന്നാർ ഡിടിപിസിയിൽ ആരംഭിച്ച മൈ ബൈക്ക് പദ്ധതി അഡ്വ. എ രാജ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

 

മൂന്നാർ 
മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഇനി മുതൽ സൈക്കിളിൽ കയറി പ്രകൃതിദൃശ്യങ്ങൾ കാണാം. ടൂറിസം വികസനം ലക്ഷ്യംവച്ചാണ്‌ ‘മൈ ബൈക്ക്’ പരിപാടിക്ക് തുടക്കമായത്‌. മൂന്നാർ ഡിടിപിസിയിൽ ആരംഭിച്ച സംരംഭം അഡ്വ. എ രാജ എംഎൽഎ ഉദ്ഘാടനംചെയ്തു. അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പബ്ലിക് ബൈ സൈക്കിൾ ഷേറിങ് എന്ന സ്ഥാപനമാണ് ഡിടിപിസിയുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടം 30 സൈക്കിളുകളാണ് സഞ്ചാരികൾക്കായി ഒരുക്കിയിട്ടുള്ളത്. അര മണിക്കൂറിന് 30 രൂപയും തുടർന്നുള്ള ഓരോ അരമണിക്കൂറിനും 10 രൂപയുമാണ് നിരക്ക്. സൈക്കിൾ ആവശ്യമുള്ളവർ തിരിച്ചറിയൽ രേഖ ഹാജരാക്കണം.  
   വിനോദ സഞ്ചാരികൾക്കു പുറമെ പ്രദേശവാസികൾക്കും വാടകയ്‌ക്ക്‌ സൈക്കിൾ നൽകും. സിറ്റി ഹെഡ് ആദിത് വേണുഗോപാൽ, ഡിടിപിസി പ്രതിനിധി ശശിധരൻ, മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ്‌ എം മണിമൊഴി, ലയൺസ് ക്ലബ് പ്രസിഡന്റ്‌ സജീവ് ഗ്രീൻലാൻഡ്‌ എന്നിവർ പങ്കെടുത്തു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top