17 January Sunday

മൂന്നാറിൽ ഫ്ലൈ ഓവർ സ്ഥാപിക്കണം: എം എം മണി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 24, 2020
മൂന്നാർ
മൂന്നാറിന്റെ ടൂറിസം വികസനത്തിന് ഫ്ലൈ ഓവർ സ്ഥാപിക്കണമെന്ന് മന്ത്രി എം എം മണി. മൂന്നാർ വിഎസ്എസ് ഹാളിൽ നടന്ന വികസനത്തിനായുള്ള ആലോചനായോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്നാറിന്റെ മുഖച്ഛായ മാറ്റുന്ന വിധത്തിൽ മുതിരപ്പുഴയാർ ശുചീകരിക്കണം. മൂന്നാർ ടൗൺ പ്ലാൻ നടപ്പാക്കണം. ടൂറിസം വികസനത്തിനു‌ വേണ്ട പദ്ധതികൾ ആസൂത്രണം ചെയ്യണം. 
ജില്ലയിലെ കർഷകരുടെ പ്രശ്നങ്ങൾ സങ്കീർണമാണ്. സംസ്ഥാനം ഭരിക്കുന്ന എൽഡിഎഫ് സർക്കാർ ജനപക്ഷത്താണ്‌. ജനങ്ങൾക്ക് ആവശ്യമായതെല്ലാം ചെയ്യും. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ഉപാധിയില്ലാതെ പതിനായിരക്കണക്കിന് പട്ടയം നൽകി. അർഹതപ്പെട്ട മുഴുവൻ ആളുകൾക്കും പട്ടയം നൽകുകയാണ് സർക്കാർ ലക്ഷ്യം. ലൈഫ് പദ്ധതിയിൽ രണ്ടര ലക്ഷം പേർക്ക് വീട് നൽകിയെന്നും മന്ത്രി പറഞ്ഞു.
   വിഎസ്എസ് ഡയറക്ടർ ഫാ. ഫ്രാൻസിസ് കമ്പോളത്ത്‌പറമ്പിൽ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ വി ശശി, എസ് രാജേന്ദ്രൻ എംഎൽഎ, മൂന്നാർ ഏരിയ സെക്രട്ടറി കെ കെ വിജയൻ, എൽഡിഎഫ് സ്ഥാനാർഥികളായ അഡ്വ. എം ഭവ്യ, എം ലക്ഷ്‌മണൻ, സുശീല ആനന്ദ്, പാർവതി മാരിയപ്പൻ, വി ബാലചന്ദ്രൻ, വിവിധ സംഘടനാ പ്രതിനിധികൾ, വ്യാപാരികൾ എന്നിവർ പങ്കെടുത്തു. ദേവികുളം ശ്രീമൂലം ക്ലബ്ബിൽ ചേർന്ന യോഗത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റിയംഗങ്ങളായ എം വി ശശികുമാർ, ആർ ഈശ്വരൻ, ഡിഇഇ യൂണിയൻ ജനറൽ സെക്രട്ടറി വി ഒ ഷാജി, ലോക്കൽ സെക്രട്ടറി ജോബി ജോൺ, ദാസ്, സ്ഥാനാർഥികളായ മിൻസി റോബിൻസൺ, പാണ്ഡ്യരാജ്, എം നാരായണൻ, വീരമണി എന്നിവർ പങ്കെടുത്തു. മൂന്നാർ കോളനിയിൽ സിപിഐ ജില്ലാ അസിസ്റ്റന്റ്‌ സെക്രട്ടറി പി മുത്തുപ്പാണ്ടി, ഇക്കാനഗർ ലോക്കൽ സെക്രട്ടറി പി കെ കൃഷ്ണൻ, സ്ഥാനാർഥി എം റീന എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top