24 October Sunday
കർഷകർക്ക് ഗുണമേന്മ സർട്ടിഫിക്കറ്റും സബ്സിഡിയും

ജൈവ ഏലംകൃഷി പ്രോത്സാഹന 
പദ്ധതിയുമായി സ്‌പൈസസ് ബോർഡ്

വെബ് ഡെസ്‌ക്‌Updated: Friday Sep 24, 2021
വണ്ടൻമേട് 
ഏലം മേഖലയിൽ ജൈവകൃഷിയുടെ നൂതന സാധ്യതകൾ പരീക്ഷിക്കാൻ സ്പൈസസ് ബോർഡ്. അമിത കീടനാശിനി പ്രയോഗം മൂലം ഏലത്തിന് നഷ്ടപ്പെട്ട വിദേശവിപണി തിരിച്ചുപിടിക്കാനുള്ള കർമപദ്ധതിയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. താൽപ്പര്യമുള്ളവർക്ക് സാമ്പത്തിക സാങ്കേതിക സഹായങ്ങൾ നൽകും. ആദ്യഘട്ടമെന്ന നിലയിൽ ജൈവകൃഷിയും ജൈവ സർട്ടിഫിക്കേഷനും എന്ന വിഷയത്തിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.
ജില്ലയിൽ ഉൽപ്പാദിപ്പിക്കുന്ന ഏലയ്‌ക്ക അമിത കീടനാശിനി പ്രയോഗംമൂലം കയറ്റുമതിരംഗത്ത് വർഷങ്ങളായി പിന്തള്ളപ്പെടുകയാണ്.  പരിഹാരമെന്ന നിലയിൽ വിഷാശം കുറഞ്ഞതും ഗുണനിലവാരം കൂടിയതുമായ ഏലയ്ക്ക  ഉൽപ്പാദിപ്പിച്ച് കയറ്റുമതി കൂട്ടുകയാണ് ലക്ഷ്യം. നിലവിൽ പതിനഞ്ചോളം കർഷകർ ജൈവരീതിയിൽ കൃഷിചെയ്യാൻ തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ടെന്നും പുതിയ കർഷകരെ ആകർഷിക്കുന്നതിനായി അഞ്ച്‌ മാതൃകാതോട്ടങ്ങൾ ജില്ലയിൽ ഒരുക്കുമെന്നും സ്പൈസസ് ബോർഡ് അസിസ്റ്റന്റ്‌ ഡയറക്ടർ വി വിജിഷ്ണ പറഞ്ഞു. 25 ഹെക്ടർ ജൈവകൃഷിക്ക് സബ്സിഡിയും സാങ്കേതിക സഹായവും നൽകും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഗുണമേന്മ സർട്ടിഫിക്കറ്റ് നൽകും.
    പുറ്റടി സ്പൈസസ് പാർക്കിൽ നടന്ന ഏകദിന പരിശീലനം സ്പൈസസ് ബോർഡ് ഡയറക്ടർ ബി വെങ്കിടേശൻ ഉദ്ഘാടനം ചെയ്തു. കെ കനകദിലീപൻ, ഡോ. ധനപാൽ, ഡോ. മുരുകൻ, വി എം ഷനീജ മികച്ച ഏലം കർഷകർക്കുള്ള പുരസ്കാരം നേടിയ ചിത്ര കൃഷ്ണൻകുട്ടി, ടിജു ജോസഫ് എന്നിവർ സംസാരിച്ചു. ഡോ. മിനി രാജ്, ഡോ. ബെറിൻ പത്രോസ്, ബോബി ഐസക് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top