29 October Thursday
കോൺഗ്രസ്‌ കൊലപാതക രാഷ്‌ട്രീയത്തിനെതിരെ

പ്രതിഷേധസംഗമം

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020

അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനത്തിൽ രാജാക്കാട് സംഘടിപ്പിച്ച ധർണ സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

 ഇടുക്കി

കോൺഗ്രസിന്റെ കൊലപാതക രാഷ്‌ട്രീയത്തിനെതിരെ അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധസംഗമം നടത്തി. രാജാക്കാട്ടിൽ ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ ഉദ്ഘാടനംചെയ്തു. വി എ കുഞ്ഞുമോൻ, ടി എം കമലം എന്നിവർ സംസാരിച്ചു. വഴിത്തലയിൽ സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി ഉദ്ഘാടനംചെയ്തു. 
 രാജകുമാരിയിൽ ജില്ലാ സെക്രട്ടറിയറ്റംഗം വി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. രാജാക്കാട്‌ ഏരിയ സെക്രട്ടറി എം എൻ ഹരിക്കുട്ടൻ, ജില്ലാ കമ്മിറ്റിയംഗം ഷൈലജ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. പാറത്തോട്ടിൽ കർഷകസംഘം ജില്ലാ സെക്രട്ടറി എൻ വി ബേബി ഉദ്ഘാടനം ചെയ്തു. തൊടുപുഴയിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റംഗം ജെയ്‌ക്ക്‌ സി തോമസ് ഉദ്‌ഘാടനം ചെയ്തു. സിപിഐ എം ഏരിയ സെക്രട്ടറി മുഹമ്മദ്‌ ഫൈസൽ സംസാരിച്ചു. 
 മറയൂരിൽ എസ് രാജേന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി വി സിജിമോൻ സംസാരിച്ചു. വട്ടവടയിൽ ജില്ലാ കമ്മിറ്റിയംഗം ആർ ഈശ്വരൻ ഉദ്ഘാടനം ചെയ്തു. അടിമാലിയിൽ ഏരിയ സെക്രട്ടറി ടി കെ ഷാജി ഉദ്ഘാടനം ചെയ്തു. മാങ്കുളത്ത് ജില്ലാ കമ്മിറ്റിയംഗം എം എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. കട്ടപ്പനയിൽ ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ്‌ മോഹനൻ ഉദ്‌ഘാടനംചെയ്‌തു. മൂലമറ്റത്ത് ജില്ലാ കമ്മിറ്റിയംഗം കെ എൽ ജോസഫ് ഉദ്ഘാടനംചെയ്തു. ഇളംദേശത്ത് ഏരിയ സെക്രട്ടറി ടി കെ ശിവൻനായർ ഉദ്ഘാടനം ചെയ്തു.
 നെറ്റിത്തൊഴുവിൽ ജില്ലാ കമ്മിറ്റിയംഗം കെ ആർ സോദരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ് മോഹനൻ സംസാരിച്ചു. ഏലപ്പാറയിൽ ജില്ലാ സെക്രട്ടറിയറ്റംഗം പി എസ് രാജൻ ഉദ്ഘാടനം ചെയ്തു. വാഗമണ്ണിൽ ഏരിയ സെക്രട്ടറി എം ജെ വാവച്ചൻ ഉദ്ഘാടനം ചെയ്തു. മുപ്പത്തിയഞ്ചാംമൈലിൽ ജില്ലാ കമ്മിറ്റിയംഗം നിശാന്ത് വി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം കെ ടി ബിനു സംസാരിച്ചു.
 കരിമണ്ണൂരിൽ ജില്ലാ സെക്രട്ടറിയറ്റംഗം വി വി മത്തായി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം കെ ആർ ഗോപാലൻ അധ്യക്ഷനായി. വണ്ണപ്പുറത്ത് ഏരിയ സെക്രട്ടറി എൻ സദാനന്ദൻ ഉദ്ഘാടനം ചെയ്‌തു. മൂന്നാറിൽ ജില്ലാ സെക്രട്ടറിയറ്റംഗം കെ വി ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗങ്ങളായ എം വി ശശികുമാർ, എ രാജേന്ദ്രൻ, ആർ ഈശ്വരൻ, ഏരിയ സെക്രട്ടറി കെ കെ വിജയൻ എന്നിവർ സംസാരിച്ചു. പീരുമേട്ടിൽ ജില്ലാ സെക്രട്ടറിയറ്റംഗം ആർ തിലകൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം കെ എം ഉഷ അധ്യക്ഷയായി. ഏരിയ സെക്രട്ടറി ജി വിജയാനന്ദ് സംസാരിച്ചു.  
 ചെറുതോണിയിൽ ജില്ലാ കമ്മിറ്റിയംഗം എം ജെ മാത്യു ഉദ്ഘാടനം ചെയ്തു. കഞ്ഞിക്കുഴിയിൽ ഇടുക്കി ഏരിയ സെക്രട്ടറി പി ബി സബീഷ് ഉദ്ഘാടനം ചെയ്തു. മുരിക്കാശേരിയിൽ ജില്ലാ കമ്മിറ്റിയംഗം റോമിയോ സെബാസ്റ്റ്യൻ ഉദ്ഘാടനംചെയ്തു. തൂക്കുപാലത്ത് ജില്ലാ സെക്രട്ടറിയറ്റംഗം പി എൻ വിജയൻ ഉദ്ഘാടനംചെയ്തു. കൂട്ടാറിൽ ഏരിയ സെക്രട്ടറി ടി എം ജോൺ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം പി എം എം ബഷീർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top