20 October Tuesday
നാളെ രാജ്യവ്യാപക പ്രക്ഷോഭം

കർഷകദ്രോഹ ബില്ലുകൾക്കെതിരെ സമരം 13 കേന്ദ്രങ്ങളിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020
കട്ടപ്പന 
നരേന്ദ്രമോഡി സർക്കാരിന്റെ കർഷകദ്രോഹ ബില്ലുകൾക്കെതിരെ വെള്ളിയാഴ്‌ച ജില്ലയിൽ 13 ഏരിയ കേന്ദ്രങ്ങളിൽ സമരം നടക്കും. അഖിലേന്ത്യ കിസാൻ സംഘർഷ്‌ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ്‌ സമരം. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്കു മുന്നിൽ രാവിലെ 10 മുതൽ 12 വരെ 25നും 100നും ഇടയിൽ പ്രവർത്തകരെ പങ്കെടുപ്പിച്ചാണ്‌ സമരങ്ങൾ.
       പാറത്തോട്ടിൽ സമരസമിതി കൺവീനർ എൻ വി ബേബിയും മുരിക്കാശേരിയിൽ ചെയർമാൻ മാത്യു വർഗീസും ഇരുമ്പുപാലത്ത് സി വി വർഗീസും തൊടുപുഴയിൽ പി പി ചന്ദ്രനും ശാന്തൻപാറയിൽ വി എ കുഞ്ഞുമോനും കട്ടപ്പനയിൽ ടി സി കുര്യനും ഉടുമ്പന്നൂരിൽ ജോർജ് അഗസ്റ്റിനും ഉപ്പുതറയിൽ അനിൽ കൂവപ്ലാക്കനും കാഞ്ഞാറിൽ അനിൽ രാഘവനും കൂട്ടാറിൽ ജോയി അമ്പാട്ടും വണ്ടിപ്പെരിയാറിൽ ജോയി വടക്കേടവും കോവിൽക്കടവിൽ വി ശശികുമാറും സമരം ഉദ്ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top