31 October Saturday

ലാപ്‌ടോപ്‌ കിട്ടി: പെന്നുരാജും അശ്വതിയും ആഹ്ലാദത്തിലാണ്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020

 അടിമാലി 

കട്ടമുടി ആദിവാസി കോളനിയിലെ പെന്നുരാജ് കന്തസാമിയും ചില്ലിത്തോട് പട്ടികജാതി കോളനിയിലെ അശ്വതിയും ഏറെ ആഹ്ലാദത്തിലാണ്. സാമ്പത്തിക ബുദ്ധിമുട്ടുകളാൽ അപ്രാപ്യമാണെന്ന്‌ കരുതിയിരുന്ന സൗകര്യങ്ങൾ തങ്ങളുടെ പഠിപ്പുമുറിയിൽ എത്തിയിരിക്കുകയാണ്‌. ആദിവാസി ഊരുകളിലും പട്ടികജാതി സങ്കേതങ്ങളിലും വിദ്യാർഥികൾക്ക് സാങ്കേതിക പഠനസൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ്‌ ഇരുവർക്കും സർക്കാർ ലാപ്‌ടോപ് നൽകിയത്‌.   
 ഇന്റർനെറ്റ് കഫേകളിലും സഹപാഠികളുടെ സഹായത്തോടെയുമാണ്‌ നേരത്തെ പഠിച്ചിരുന്നത്‌. എന്നാൽ, ഇന്ന്‌ സ്വന്തമായി സർക്കാർ നൽകിയ ലാപ്ടോപ്പുകൾ ഉപയോഗിക്കുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണെന്ന്‌ ഇരുവരും പറഞ്ഞു. കഴിഞ്ഞ നാലര വർഷത്തിനിടയിൽ ആയിരത്തിലധികം ലാപ്ടോപ്പുകളാണ് ഇത്തരത്തിൽ നൽകിയത്. തദ്ദേശസ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിൽപ്പെടുത്തി ആവശ്യമായ ഉപകരണങ്ങൾ വിതരണം നടത്താനാണ് സർക്കാർ നിർദേശം.
 ഗ്രാമസഭകളിലും ഊരുകൂട്ടങ്ങളിലും മുൻഗണനാപട്ടിക തയ്യാറാക്കി അർഹരായ വിദ്യാർഥികൾക്ക് ഉപകരണങ്ങൾ ലഭ്യമാക്കും. അർഹരായ എല്ലാവർക്കും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ അംഗങ്ങളുടെ കുട്ടികൾക്കും ലാപ്ടോപ്പുകൾ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചത്. ഇതിനായി കെഎസ്എഫ്ഇയുമായി ചേർന്ന് വിദ്യാശ്രീ പദ്ധതിയും യാഥാർഥ്യമാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top