11 October Friday
എച്ച്ഐവി/എയ്ഡ്സ് ബോധവൽക്കരണം

ഒന്നായി പൂജ്യം ക്യാമ്പയിൻ

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024
ഇടുക്കി
2025 ഓടുകൂടി എച്ച്ഐവി ഇല്ലാതാക്കാൻ  ഒന്നായി പൂജ്യം ക്യാമ്പയിന് തുടക്കമായി. യുവാക്കൾ, വിദ്യാർഥികൾ എന്നിവർക്കിടയിൽ എച്ച്ഐവി/എയ്ഡ്സ് ബോധവൽക്കരണത്തിനാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി കേരള സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, ജില്ല ആരോഗ്യ വകുപ്പ്, ആർഷഭാരത് സുരക്ഷാ പ്രോജക്ട്, എന്നിവയുടെ സഹകരണത്തോടുകൂടി ഐഇസി വാൻ ക്യാമ്പയിൻ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെത്തി.
 ചെറുതോണി ടൗണിൽ ഐഇസി ജില്ലാ എയ്ഡ്സ് കൺട്രോൾ ഓഫീസർ ഡോക്ടർ ആശിഷ് മോഹൻ വാൻ ഫ്ലാഗ് ഓഫ് ചെയ്തു.ആദ്യദിനം അരണക്കൽ ടൗൺ, പീരുമേട്, വണ്ടിപ്പെരിയാർ, കുമളി, നെടുങ്കണ്ടം, പ്രൈവറ്റ് ബസ് സ്റ്റാന്റുകളിലും ബോധവൽക്കരണം നടത്തി. രണ്ടാം ദിനം കട്ടപ്പന ചേലച്ചുവട്, തൊടുപുഴ അടിമാലി, സ്വകാര്യ ബസ് സ്റ്റാൻഡുകളിലും ചെറുതോണി ടൗണിലും ഐഇസി വാൻ ക്യാമ്പയിൻ എത്തി.
ജില്ലാ മാസ് മീഡിയ ഓഫീസർ തങ്കച്ചൻ ആന്റണി, ആർഷഭാരത് പ്രൊജക്‌ട്‌ ഡയറക്ടർ ഷൈനി സ്റ്റീഫൻ, സുരക്ഷാ പ്രൊജക്‌ട്‌ മാനേജർ സോണിയ സജി, എംഇഎ പ്രൊജക്‌ട്‌ മേബിൾ ചാക്കോ, ആരോഗ്യ പ്രവർത്തകർ, ജില്ലയിലെ വിവിധ ടി ഐ സുരക്ഷാ പദ്ധതികളിലെ ജീവനക്കാർ, ജില്ലാ പോസിറ്റീവ് നെറ്റ്‌വർക്കുകളിലെ ജീവനക്കാർ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top