18 September Saturday
കരിനിയമങ്ങൾക്കെതിരെ

കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക്‌ സംയുക്ത തൊഴിലാളി ധർണ

വെബ് ഡെസ്‌ക്‌Updated: Saturday Jul 24, 2021

കട്ടപ്പന ഹെഡ്‌ പോസ്‌റ്റാഫീസിന്‌ ‌ മുമ്പിൽ നടന്ന സംയുക്ത തൊഴിലാളികളുടെ സമരം സിഐടിയു ജില്ലാ സെക്രട്ടറി കെ എസ്‌ മോഹനൻ ഉദ്‌ഘാടനം ചെയ്യുന്നു

ഇടുക്കി
കേന്ദ്ര സർക്കാരിന്റെ തെറ്റായ തൊഴിൽനയത്തിനെതിരെ ജോലിയും കൂലിയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ജില്ലയിലെ ആയിരക്കണക്കിന്‌  തൊഴിലാളികൾ അണിനിരന്നു. സംയുക്തട്രേഡ്‌ യൂണിയൻ  സമിതിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക്‌ മുമ്പിലാണ്‌ സമരം സംഘടിപ്പിച്ചത്‌‌.ജില്ലയിൽ വിവിധ ഓർഡിനൻസ്‌ ഫാക്‌ടറി സ്വകാര്യവൽക്കരണം, പണിമുടക്ക്‌ നിരോധനം തുടങ്ങിയ കരിനിയമങ്ങൾക്കെതിരെ തൊഴിലാളികളുടെ രോഷമിരമ്പുകയാണ്‌. 
കട്ടപ്പന ഹെഡ്‌ പോസ്‌റ്റാഫീസ്‌ മുമ്പിൽ നടന്ന സമരം സിഐടിയു ജില്ലാ സെക്രട്ടറി കെ എസ്‌ മോഹനൻ ഉദ്‌ഘാടനം ചെയ്‌തു. വി ആർ സജി, എം സി ബിജു, ടോമി ജോർജ്‌, രാജൻക്കുട്ടി മുതുകുളം, എം കുമാരൻ എന്നിവർ സംസാരിച്ചു. ഇരുപതേക്കറിൽ നടന്ന സമരം സിപിഐ എം കട്ടപ്പന ഏരിയ സെക്രട്ടറി വി ആർ സജി ഉദ്‌ഘാടനം ചെയ്‌തു. ലിജോബി ബേബി സംസാരിച്ചു.സംയുക്ത ട്രേഡ് യൂണിയൻ  മൂന്നാർ പോസ്റ്റ് ഓഫീസിനു മുമ്പിൽ നടന്ന സമരം സിഐടിയു ജില്ലാ ട്രഷറർ കെ വി ശശി ഉദ്ഘാടനം ചെയ്തു. യൂണിയൻ നേതാക്കളായ പി മുത്തുപ്പാണ്ടി, എ കെ മണി, ജി മുനിയാണ്ടി, ടി എം മുരുകൻ എന്നിവർ പങ്കെടുത്തു.
വണ്ടൻമേട് ഏരിയയിൽ  സംയുക്ത ട്രേഡ് യൂണിയൻ  അണക്കരയിൽ സിഐടിയു ജില്ലാ ജോയിന്റെ സെക്രട്ടറി എസ് ബിസി ഉദ്ഘാടനം ചെയ്തു.സിഐടിയു വണ്ടൻമേട് ഏരിയ  സെക്രട്ടറി സുമോദ് ജോസഫ്, എഐടിയുസി നേതാവ് കെ സജികുമാർ, ഐഎൻടിയുസി നേതാവ് രാജാ മാട്ടുക്കാരൻ, സതീഷ് ചന്ദ്രൻ, വി ധർമ്മരാജൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു.പീരുമേട് ഏരിയയിൽ പീരുമേട്, പാമ്പനാർ, വണ്ടിപ്പെരിയാർ, കുമളി,  ചെങ്കര തുടങ്ങിയ 15 കേന്ദ്രങ്ങളിൽ സിഐടിയു നേതൃത്വത്തിൽ ധർണ നടത്തി. അടിമാലിയിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ധർണ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് വി ബി മോഹനൻ ഉദ്ഘാടനം ചെയ്തു. എൻ എ ബേബി അധ്യക്ഷനായി. പി കെ ബഷീർ, കെ പി പ്രസാദ്, പി എ വർഗീസ് എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top