20 July Saturday

പാഞ്ചാലിമേട്ടിൽ മതസൗഹാർദം തകർക്കാനുള്ള സംഘപരിവാർ നീക്കം പാളി

വെബ് ഡെസ്‌ക്‌Updated: Monday Jun 24, 2019

 

ഏലപ്പാറ
മതമൈത്രിയുടെ വിളഭൂമിയായ പാഞ്ചാലിമേട്ടിൽ മതസ‌്പർധവളർത്തി മുതലെടുപ്പ് നടത്തുവാനുള്ള സംഘപരിവാർ നീക്കത്തിന് തിരിച്ചടി. പഞ്ചാലിമേട് ദേവി ക്ഷേത്ര ഉപദേശക സമിതിയുടെ നിലപാട് ആണ് മതമൈത്രിക്ക് മേൽ കരിനിഴൽ വീഴ്ത്താൻ ശ്രമിച്ചെത്തിയവർക്ക്  തിരിച്ചടിയായത‌്. മനുഷ്യ സ്നേഹത്തിന്റെ മഹോന്നത മുല്യങ്ങൾ തകർക്കുന്ന ഒരു നീക്കത്തെ അനുകൂലിക്കാൻ കഴിയില്ലായെന്ന് ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി പി എം സുനു പറഞ്ഞു. താൽകാലികമായി തീർഥാടനത്തിന്റെ ഭാഗമായി സ്ഥാപിച്ച മരക്കുരിശിന്റെ മുന്നിൽ ത്രിശുലം സ്ഥാപിച്ച നടപടി അങ്ങേയറ്റം അപലപനീയമാണ്. ക്രൈസ്തവർ വർഷത്തോറും നടത്താറുള്ള കുരിശുമല തീർഥാടനത്തിന്റെ ഭാഗമായി മലകയറി വരുന്നവർക്ക് ദാഹജലം നൽകി വരുന്നത് ഇവിടുത്തെ ഹൈന്ദവ വിശ്വാസികളാണ്. നവമാധ്യമത്തിലൂടെ മതസ‌്പർധ വളർത്തുന്ന പ്രചാരണം  അവസാനിപ്പിക്കണമെന്ന് ക്ഷേത്ര ഉപദേശക സമിതി അവശ്യപ്പെട്ടു.നിലയ്ക്കൽ സംഭവത്തിന് സമാനമായ വർഗീയ ധ്രുവീകരണമായിരുന്നുസംഘപരിവാർ ലക്ഷ്യം.  ഇവരുടെ ലക്ഷ്യം ക്രിസ‌്ത്യൻ –-ഹിന്ദു മതവിശ്വാസികളുടെ ഐക്യം തകർക്കാനും ഇവർ പദ്ധതിയിട്ടു. കഴിഞ്ഞ ദിവസം ഹിന്ദു ഐക്യവേദി പ്രസിഡന്റ് ശശികല പാഞ്ചാലിമേട് എത്തിയതിന് തൊട്ടുപിന്നലെയാണ്  ദേവിക്ഷേത്ര ഭാരവാഹികൾ മതമൈത്രിക്കായി നിലകൊണ്ടത‌്. തീർഥാടക വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയിൽ പാഞ്ചാലിമേട്  സൗഹാർദ്ദ ഗ്രാമഭൂമിയാണ‌്.  ഇവിടെ കലാപമുണ്ടാക്കാനുള്ള പുറത്തു നിന്നുളള സംഘപരിവാർശക്തികളുടെ നീക്കത്തിനെതിരെ  പെരുവന്താനം പഞ്ചായത്തും പ്രദേശവാസികളും  മതമൈത്രികാക്കാൻ  സദാ ജാഗ്രതയിലാണ‌്.
 
പ്രധാന വാർത്തകൾ
 Top