28 May Thursday

കോവിഡിനെതിരെ പൊരുതി തോട്ടംമേഖല

വെബ് ഡെസ്‌ക്‌Updated: Tuesday Mar 24, 2020

 

 
 രാജാക്കാട്
ആശങ്കകളില്ലെങ്കിലും കോവിഡിനെതിരെ കനത്ത ജാഗ്രതയിലാണ് ഇടുക്കി. ജില്ലാ ഭരണകൂടത്തിന്റെ നിർദേശങ്ങൾ അനുസരിച്ച് വീടുകളിൽനിന്ന് പുറത്തിറങ്ങാതെ മാതൃകയാവുകയാണ് ഹൈറേഞ്ചിലെ എസ്റ്റേറ്റ് ലയങ്ങളിൽ കഴിയുന്ന തോട്ടം തൊഴിലാളികൾ. തോട്ടം തൊഴിലാളികളടക്കം തിങ്ങിപ്പാർക്കുന്ന ലയങ്ങളിൽ രോഗബാധ ഉണ്ടായാൽ വലിയ പ്രതിസന്ധിയിലേക്ക്‌ കാര്യങ്ങൾ നീങ്ങുമെന്ന ജില്ലാ ഭരണകൂടത്തിന്റെ നിർദേശവും ബോധവൽക്കരണവും ഇവർ ഏറ്റെടുത്തു.
   ജനത കർഫ്യൂ കഴിഞ്ഞെങ്കിലും തോട്ടം തൊഴിലാളികൾ വീടുകളിൽനിന്ന് പുറത്തിറങ്ങാതെ കഴിയുകയാണ്. തങ്ങളിലൂടെ ഓരാൾക്കും രോഗം പടരുന്നതിന് സാഹചര്യമുണ്ടാക്കില്ലെന്നാണ് ഇവരുടെ നിലപാട്.
 
 
പ്രധാന വാർത്തകൾ
 Top