28 February Sunday

നിന്നെമാത്രം കണ്ടില്ലല്ലോ...

വെബ് ഡെസ്‌ക്‌Updated: Wednesday Feb 24, 2021
ഇടുക്കി
ശിലാഫലകത്തിലും പത്രത്താളുകളിലും മാത്രം കാണുന്ന ഇടുക്കി എംപിയെ കാണാൻ കൊതിച്ച് മലയോര നിവാസികൾ. ഇടുക്കിയിലെ പരിപാടികൾക്ക് പകരക്കാരെ ചുമതലപ്പെടുത്തുന്ന എംപി പക്ഷേ എറണാകുളം കലക്ടറേറ്റിലെ അവലോകനയോഗങ്ങളിൽ വല്ലപ്പോഴും തലകാണിക്കും. ഇടതുപക്ഷ സർക്കാരിന്റെ വികസനപദ്ധതികൾ പൂർത്തീകരിച്ച്‌ നടത്തിയ വിവിധ ഉദ്ഘാടനങ്ങളിൽ നോട്ടീസിൽ മാത്രമായി എംപിയുടെ സാന്നിധ്യം. എൽഡിഎഫ് ആകട്ടെ ജനപ്രതിനിധിയോടുള്ള മര്യാദയുടെ ഭാഗമായി എല്ലാ ശിലാഫലകങ്ങളിലും പേരുവയ്‌ക്കുകയും ചെയ്തു. 
 വന്യജീവി സങ്കേതങ്ങളിൽനിന്ന്‌ ജനവാസ കേന്ദ്രങ്ങളിലേക്കുള്ള അകലം നിശ്ചയിക്കുന്ന ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാർ വേണ്ടത്ര നടപടികൾ എടുക്കുന്നില്ലെന്നാണ് എംപിയുടെ പുതിയ കണ്ടുപിടിത്തം. ബഫർ സോൺ തീരുമാനം കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയമാണ്‌ എടുക്കുന്നതെന്ന വിവരം അറിയാത്തതുപോലെയാണ് എംപിയുടെ പ്രസ്താവന.
 ബഫർ സോൺ വിഷയത്തിൽ റിപ്പോർട്ട് തയ്യാറാക്കാൻ കഴിഞ്ഞ ദിവസം കലക്ടറേറ്റിൽ കൂടിയ യോഗത്തിൽ എംപി പങ്കെടുത്തില്ല.  ഇടുക്കിക്കാർക്ക് ഇതുമതി എന്ന നിലയിൽ  കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തോറ്റ സ്ഥാനാർഥിയെയാണ് പകരക്കാരനായി വിട്ടത്. മാന്യതയും മര്യാദയും ലംഘിച്ചുള്ള ജനപ്രതിനിധിയുടെ പോക്കിൽ അമ്പരന്നുനിൽക്കുകയാണ് മലയോരജനത.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top