27 September Sunday

ഈ തെരുവുകൾ ഞങ്ങളുടേതും

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020

തൊടുപുഴ ഗാന്ധി സ്‌ക്വയറിൽ മെഴുകുതിരി കത്തിച്ച്‌ സ്‌ത്രീകൾ പ്രതിജ്ഞയെടുക്കുന്നു

 തൊടുപുഴ

ഭയമേതുമില്ലാതെ ചങ്കൂറ്റത്തോടെ രാത്രിയിൽ തെരുവിലൂടെ നടന്ന പെണ്ണുങ്ങൾ പൊതുഇടങ്ങൾ രാപ്പകൽ ഭേദമില്ലാതെ തങ്ങളുടേതു കൂടിയാണെന്ന്‌ പ്രഖ്യാപിച്ചു. തൊടുപുഴ മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറി വനിതാവേദിയുടെ നേതൃത്വത്തിലാണ്‌ വനിതകളുടെ രാത്രി നടത്തം സംഘടിപ്പിച്ചത്‌. പുരുഷന്മാരുടെ സഹായമില്ലാതെ രാത്രികളിൽ ഒറ്റയ്‌ക്ക്‌ സഞ്ചരിക്കാനുള്ള തങ്ങളുടെ അവകാശം പൊതുസമൂഹത്തെയാകെ ഓർമപ്പെടുത്തുകയായിരുന്നു ഈ ക്യാമ്പയിനിലൂടെ. ബുധനാഴ്ച രാത്രി 10ന്‌ മുതലക്കോടത്ത് തൊടുപുഴ സിഐ സജീവ് ചെറിയാൻ രാത്രിനടത്തം ഫ്ലാഗ്ഓഫ് ചെയ്തു. നൂറുകണക്കിന് സ്ത്രീകൾ റോഡിലൂടെ നടന്ന്‌ തൊടുപുഴ ഗാന്ധിസ്ക്വയറിൽ എത്തി. മെഴുകുതിരി കത്തിച്ച്‌ അവർ പ്രതിജ്ഞയുമെടുത്തു. ജയ്ഹിന്ദ് ലൈബ്രറി പ്രസിഡന്റ് കെ സി സുരേന്ദ്രൻ, സെക്രട്ടറി ഷാജു പോൾ, വൈസ് പ്രസിഡന്റ് അജയ് തോമസ് എന്നിവർ സംസാരിച്ചു. ജയ്ഹിന്ദ് വനിതാവേദി പ്രസിഡന്റ് മിനി ടോമി, സെക്രട്ടറി ജിൻസി മനോജ്, ഉഷ രവീന്ദ്രൻ എന്നിവർ പരിപാടിക്ക്‌ നേതൃത്വം നൽകി. 
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top