27 February Thursday

കാട്ടാനയെ കണ്ട്‌ ഭയന്നോടിയ യുവാക്കൾക്ക്‌ വീണു പരിക്കേറ്റു

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020
മൂന്നാർ   
കാട്ടാനയുടെ ആക്രമണത്തിൽനിന്ന്‌ ഓടി രക്ഷപ്പെടുന്നതിനിടെ വീണ് യുവാക്കൾക്ക് പരിക്കേറ്റു. കണ്ണൻദേവൻ കമ്പനി കന്നിമല എസ്റ്റേറ്റ് ലോവർ ഡിവിഷൻ ടി കറുപ്പസ്വാമി(37), എം കുമാർ(35) എന്നിവർക്കാണ് പരിക്കേറ്റത്. കറുപ്പസ്വാമിയുടെ വാരിയെല്ലിന് ക്ഷതം സംഭവിച്ചു. തേയില തോട്ടത്തിൽ ജോലിക്ക് പോകുന്നതിനിടെ മറവിൽ നിന്നിരുന്ന ഒറ്റയാന്റെ മുന്നിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് തൊഴിലാളികളാണ് എസ്റ്റേറ്റിൽ വിവരം അറിയിച്ചത്. തുടർന്ന്‌ പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോവർ ഡിവിഷനിൽ പ്രവർത്തിക്കുന്ന സ്റ്റാഫ് ക്ലബ്, ആശുപത്രി എന്നിവയുടെ ജനൽ ചില്ലുകളും കാട്ടാന തകർത്തു. 
രണ്ടുമാസമായി ടോപ്, ലോവർ ഡിവിഷനുകളിൽ കാട്ടാന ശല്യം രൂക്ഷമായിരിക്കുകയാണ്. പട്ടാപ്പകൽപോലും കൂട്ടമായി കാട്ടാനകൾ ലയങ്ങൾക്ക് സമീപം എത്തുന്നത് തൊഴിലാളികൾക്കിടയിൽ ഭീതി പടർത്തുന്നുണ്ട്‌. 
 
 
പ്രധാന വാർത്തകൾ
 Top