25 November Wednesday

വികസനമുരടിപ്പിന‌് മറുപടി പറയാൻ

വെബ് ഡെസ്‌ക്‌Updated: Monday Nov 23, 2020

 കരിമണ്ണൂർ

വികസനമുരടിപ്പിന‌് മറുപടി പറയാനൊരുങ്ങുകയാണ‌് ജില്ലാ പഞ്ചായത്ത‌് കരിമണ്ണൂർ ഡിവിഷൻ. നടപ്പാക്കിയ പദ്ധതികളിലെല്ലാം അഴിമതി ആരോപണവും ശക്തമായത്‌ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ്‌ യുഡിഎഫ്‌ ക്യാമ്പ്‌. ‘കമീഷൻ’ അടിക്കാതെ ഒന്നും നടക്കില്ലെന്ന സ്ഥിതിക്ക‌് മാറ്റം വരുത്തണമെന്നാണ്‌ വോട്ടർമാരുടെ അഭിപ്രായം. കരിമണ്ണൂർ പഞ്ചായത്തിലെ 10 വാർഡുകളും കോടിക്കുളം, കുമാരമംഗലം പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ‌് കരിമണ്ണൂർ ഡിവിഷൻ. ഇതിൽ കരിമണ്ണൂരും കോടിക്കുളവും ‌എൽഡിഎഫ‌് ഭരണത്തിലായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എ‌സ‌്സി വിഭാഗത്തിന‌് സംവരണം ചെയ‌്തിരുന്ന ഡിവിഷനിൽ കോൺഗ്രസിലെ മനോജ‌് തങ്കപ്പൻ 3,727 വോട്ടുകൾക്ക‌് വിജയിച്ചു. 
 ഇടത്തരം നാമമാത്ര കർഷകരാണ‌് ജനസംഖ്യയിൽ ഭൂരിഭാഗവും. ചരിത്രവിജയത്തിന‌് എൽഡിഎഫ‌് നിയോഗിച്ചിട്ടുള്ളത‌് കേരള കോൺഗ്രസ‌് എമ്മിലെ റീനു ജെഫിനെയാണ‌്. ബിരുദാനന്തര ബിരുദധാരിയായ യുവപോരാളിക്ക‌് ഇത‌് കന്നിയങ്കമാണ‌്. വിദ്യാർഥി സംഘടനാരംഗത്തെ പ്രവർത്തന പാരമ്പര്യം തെരഞ്ഞെടുപ്പ‌് പ്രചാരണത്തിന‌് മുതൽക്കൂട്ടാവുമെന്ന പ്രതീക്ഷയിലാണ്‌ സ്ഥാനാർഥി. കരാട്ടെയിൽ ബ്ലാക്ക‌് ബെൽറ്റ‌് നേടിയിട്ടുള്ള ഈ 24 കാരി എട്ടുവർഷമായി പെൺകുട്ടികൾക്ക‌് ക്ലാസെടുക്കുന്നു. കരിമണ്ണൂർ കോട്ടക്കവല കൊടുവേലിൽ ജെഫിന്റെ ഭാര്യയാണ‌്. മഹിളാ കോൺഗ്രസ‌് ജില്ലാ പ്രസിഡന്റ‌് ഇന്ദു സുധാകരനാണ‌് യുഡിഎഫ‌് സ്ഥാനാർഥി. ബിജെപി ജില്ലാ സെക്രട്ടറിമാരിൽ ഒരാളായ അഡ്വ. അമ്പിളി അനിലാണ‌് എൽഡിഎ സ്ഥാനാർഥി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top