25 November Wednesday

വണ്ടൻമേട്ടിൽ പോരാട്ടം കനക്കും

വെബ് ഡെസ്‌ക്‌Updated: Monday Nov 23, 2020
വണ്ടൻമേട് 
വണ്ടൻമേട് ജില്ലാ ഡിവിഷനിലേക്ക് ഇക്കുറി നടക്കുന്നത് കരുത്തന്മാർ തമ്മിലുള്ള പോരാട്ടം. എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികൾ ഏറെ ആവേശത്തോടെയാണ് പ്രചാരണത്തിന് നേതൃത്വം നൽകുന്നത്. 2010 മുതൽ യുഡിഎഫ് തുടർഭരണത്തിലേറുന്ന വണ്ടൻമേട് ഡിവിഷൻ ഇന്ന് വികസന മുരടിപ്പിൽ വീർപ്പുമുട്ടുകയാണ്. 2010ൽ യുഡിഎഫിനുവേണ്ടി മത്സരിച്ച്‌ വിജയിച്ച എം എം വർഗീസ്‌ തന്നെ വീണ്ടും കളത്തിലിറങ്ങുമ്പോൾ കേരള കോൺഗ്രസ് എം വിഭാഗത്തിന്റെ സജീവ മുഖവും ജില്ലാ സെക്രട്ടറിയുമായ രാരിച്ചൻ നീറണാംകുന്നേലാണ് എൽഡിഎഫിന്റെ കരുത്ത്. 
    ബിഡിജെഎസ് നേതാവ് രാജേന്ദ്രലാൽ ദത്തിനെയാണ് എൻഡിഎ രംഗത്തിറക്കിയിരിക്കുന്നത്. സംസ്ഥാന സർക്കാർ നടപ്പാക്കിയ വികസന പദ്ധതികൾ തന്നെയാണ്‌ എൽഡിഎഫിന്റെ പ്രചാരണായുധം. ക്ഷേമപെൻഷനും കോവിഡ്‌ പ്രതിരോധവും സൗജന്യകിറ്റുമെല്ലാമാണ്‌ ഇത്തവണത്തെ പ്രധാന ചർച്ചാവിഷയങ്ങൾ. 
    കഴിഞ്ഞവട്ടം യുഡിഎഫിന്റെ വിജയംകൊണ്ട് കാര്യമായ ഒരു നേട്ടവും എടുത്തുകാണിക്കാനില്ലാത്ത ജില്ലാ പഞ്ചായത്ത് ഡിവിഷനാണ് വണ്ടൻമേട്. 1500 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിച്ച ഡിവിഷനിൽ ഇക്കുറി കേരള കോൺഗ്രസിന്റെ മുന്നണിയിലേക്കുള്ള വരവും യുഡിഎഫിലെ ചേരിപ്പോരും വികസനമുരടിപ്പും അനുകൂല സാഹചര്യമാകുമെന്ന് എൽഡിഎഫ് കണക്കുകൂട്ടുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top