28 November Sunday

ആശുപത്രി ജീവനക്കാർക്ക് മർദനം: പ്രതികൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 23, 2021
തൊടുപുഴ
പെരുമ്പള്ളിച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ അതിക്രമിച്ചുകയറി നാശനഷ്ടം വരുത്തുകയും ജീവനക്കാരെ മർദിക്കുകയും ചെയ്‌തവരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. കല്ലൂർക്കാട് താണിക്കുന്നേൽ ജോബിൻ ജോയി(21), കുമാരമംഗലം ഉരിയരിക്കുന്ന് മേക്കുഴിക്കാട്ട് അഖിൽ ലാൽസൺ(21), തൈമറ്റം വലിയപാറയിൽ വിനിൽകുമാർ സാബു(21) എന്നിവരാണ്‌ പിടിയിലായത്. ബുധൻ രാത്രിയാണ്‌ കേസിനാസ്‌പദമായ സംഭവം. മൂവരും സുഹൃത്തായ മറ്റൊരാൾക്കൊപ്പം ആശുപത്രിയിൽ എത്തി. പനിയുള്ള സുഹൃത്തിന്‌ കോവിഡ് 
പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട്‌ ജീവനക്കാരുമായി സംഘർഷത്തിൽ ഏർപ്പെടുകയായിരുന്നു. ആശുപത്രി മാനദണ്ഡം പാലിച്ചേ ചികിത്സ നൽകാനാവൂവെന്ന്‌ അധികൃതർ അറിയിച്ചു. തൊടുപുഴ നഗരത്തിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് ഇവർ പോയി. അൽപസമയം കഴിഞ്ഞ്‌ മൂവരും വടികളുമായെത്തി സെക്യൂരിറ്റി ജീവനക്കാരനെയടക്കം മർദിക്കുകയും ആശുപത്രി ഉപകരണങ്ങൾ തകർക്കുകയുമായിരുന്നു. ഒളിവിൽ പോയ പ്രതികളെ മുള്ളരിങ്ങാട്ടുനിന്ന്‌ എസ്ഐ ഷാഹുൽ ഹമീദ്, എഎസ്ഐ ഷംസുദ്ദീൻ, സിപിഒമാരായ ഗണേഷ്, ജെനിൽ, സീനിയർ സിപിഒ രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top