16 October Saturday
കൊച്ചി- ധനുഷ് കോടി ദേശീയപാത

ഉരുൾപൊട്ടലുകളെ മറികടന്ന്‌ പൂർണതയിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 23, 2021

കൊച്ചി- – ധനുഷ് കോടി ദേശീയപാതയിൽ പണികൾ പുരോഗമിക്കുന്നു

 

 
മൂന്നാർ 
 കൊച്ചി-–- ധനുഷ് ക്കോടി ദേശീയപാതയിൽ മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള റോഡ്‌ നവീകരണം  85 ശതമാനം പൂർത്തിയായതായി അധികൃതർ അറിയിച്ചു. 2017 ൽ മൂന്നാറിൽ നിന്നും ബോഡിമെട്ട് വരെ 42 കി.മീ. ദൂരം  381.76 കോടി രൂപയാണ് വകയിരുത്തിയത്. തുടർച്ചയായി  രണ്ടു പ്രളയവും മണ്ണിടിച്ചിലും കഴിഞ്ഞ വർഷം ലാക്കാട് ഗ്യാപ്പിനു സമീപമുണ്ടായ ഉരുൾപൊട്ടലും നിർമാണ പ്രവർത്തനങ്ങൾക്ക്  തടസമായി.  വനം വകുപ്പിന്റെ അനാവശ്യ ഇടപെടലുകളും തടസ്സങ്ങളും പണികൾ നീണ്ടുപോകാനിടയാക്കി. 2019 ഓഗസ്റ്റിൽ പണികൾ പൂർത്തിയാക്കുമെന്നാണ് ദേശീയ പാത അധികൃതർ അറിയിച്ചിരുന്നത്. 
ദേശീയപാത കടന്നു പോകുന്ന പ്രദേശങ്ങളിൽ വനം വകുപ്പിന്റെ അധീനതയിലുള്ള മരങ്ങൾ മുറിച്ചു നീക്കുന്നതിനും, ആദിവാസികളെ പുനരധിവസിപ്പിക്കുന്നതിനും 30 കോടിരൂപയാണ് കേന്ദ്ര വനം മന്ത്രാലയം ആവശ്യപ്പെട്ടത്‌. ഈ വിഷയത്തിൽ ദേശീയപാതഅധികൃതരും, കേന്ദ്ര വനം മന്ത്രാലയവും തമ്മിൽ ചർച്ച നടത്തിയെങ്കിലും തീരുമാനമാകാതെ നീണ്ടുപോയി. തുടർന്ന് ഏഴ്‌ കോടി അടയ്ക്കുന്നതിന് വനംമന്ത്രാലയം നിർദ്ദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ആദ്യ ഘട്ടമായി 1.9 കോടി രൂപ അടയ്ക്കുന്നതിനുള്ള നടപടികൾ ദേശീയപാത അധികൃതർ സ്വീകരിച്ചു വരികയാണ്.  മുൻ എം പി അഡ്വ. ജോയ്സ് ജോർജ്   മുൻകൈ എടുത്താണ് റോഡ് നവീകരണ പ്രവർത്തനത്തിന് ഫണ്ട് അന്ന്‌ അനുവദിപ്പിച്ചത്. ഇതിനിടെ  ദേശീയ പാതയുടെ നവീകരണ പ്രവർത്തനം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി മൂന്നാർ യൂണിറ്റ് കേന്ദ്ര ഗതാഗത  മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. പാത പൂർത്തിയാകുന്നതോടെ ടൂറിസം രംഗത്ത്‌ സമാനതകളില്ലാത്ത മുന്നേറ്റമുണ്ടാകും.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top