16 October Saturday

കോവിഡ് വാക്‌സിനേഷൻ 
ഊർജിതമാക്കി ജില്ല

വെബ് ഡെസ്‌ക്‌Updated: Thursday Sep 23, 2021

 

ഇടുക്കി
കോവിഡ് വാക്‌സിനേഷൻ നടപടികൾ വേഗത്തിലാക്കാനുള്ള നടപടികളുമായി മുന്നോട്ട്‌.  സെപ്‌തംബർ 25-നുള്ളിൽ ജില്ലയിൽ 18 വയസ്സിന് മുകളിൽ പ്രായമുള്ള മുഴുവൻ ആളുകൾക്കും ആദ്യ ഡോസ് വാക്‌സിൻ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ ജില്ലാ ആരോഗ്യ വകുപ്പ് ആരംഭിച്ചു. ബുധൻ മുതൽ 25 വരെ ജില്ലയിലെ എല്ലാ വാക്‌സിനേഷൻ കേന്ദ്രങ്ങളിലും മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യാതെ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിക്കാനുള്ള സൗകര്യം ഏർപ്പെടുത്തി. സൗകര്യപ്രദമായ വാക്‌സിനേഷൻ കേന്ദ്രത്തിൽ നിന്ന് ആർക്കുവേണമെങ്കിലും വാക്‌സിൻ സ്വീകരിക്കാം. നാളിതുവരെ ആദ്യ ഡോഡ് വാക്‌സിൻ സ്വീകരിക്കാത്ത മുഴുവൻ ആളുകളും അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എൻ  പ്രിയ അറിയിച്ചു. സ്വകാര്യ, സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളുടെ മേധാവികൾ തങ്ങളുടെ സ്ഥാപനത്തിലെ മുഴുവൻ ജീവനക്കാർക്കും ആദ്യ ഡോസ് വാക്‌സിൻ ലഭിച്ചെന്ന് ഉറപ്പു വരുത്തണം. വാക്‌സിൻ എടുക്കാത്തവർക്ക് 25 ന് മുമ്പ്‌ വാക്‌സിൻ എടുക്കാൻ നിർദ്ദേശം നൽകണം. തൊഴിലുറപ്പുമായി ബന്ധപ്പെട്ട് ജോലി  ചെയ്യുന്നവർ, കുടുംബശ്രീ അയൽകൂട്ടങ്ങൾ, വ്യാപാരി വ്യവസായികൾ, റസിഡന്റ് അസോസിയേഷനുകൾ, മത-സമുദായ സംഘടനകൾ, യുവജന സംഘടനകൾ എന്നിവയുടെ ഭാരവാഹികൾ തങ്ങളുടെ അംഗങ്ങളെല്ലാം കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചെന്ന് ഉറപ്പു വരുത്തണം.  
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top