16 October Saturday
വിത്ത്ഗ്രാമങ്ങളുടെ കേന്ദ്രമാകാൻ ഹൈറേഞ്ച്‌

നൂതന കൃഷിരീതിയിൽ മധുരക്കിഴങ്ങും മരച്ചീനിയും വാഴും

സ്വന്തം ലേഖകൻUpdated: Thursday Sep 23, 2021

 

 
 
ഇടുക്കി
തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം(സി ടി സി ആർ ഐ) പുതിയ കിഴങ്ങുവിള ഇനങ്ങളുടെ വിത്തു ഗ്രാമങ്ങൾ ജില്ലയിൽ വികസിപ്പിക്കുന്നു. വിഭവ ഉപയോഗത്തിലെ കൃത്യതയും സംയോജിത കൃഷി സമ്പ്രദായങ്ങളും ഭാവി കൃഷിയുടെ  മുന്നേറ്റത്തിനുള്ള തുടക്കമാകും. 
    ശാന്തൻപാറ കൃഷി വിജ്ഞാന കേന്ദ്രത്തിൽ  നടത്തിയ കർഷകപരിശീലന പരിപാടി ബാംഗ്ലൂർ അട്ടാരി ഡയറക്ടർ ഡോ. വി. വെങ്കട സുബ്രഹ്‌മണ്യൻ ഉദ്‌ഘാടനം ചെയ്‌തു. മരച്ചീനിയുടെയും മധുരക്കിഴങ്ങിന്റെയും നൂതന ഇനങ്ങളുടെ നടീൽ വസ്തുക്കൾ കർഷകർക്ക് വിതരണം ചെയ്തു. തെരഞ്ഞെടുത്ത കർഷകരെ വിത്തുല്പാദകരായി മാറ്റി അതാത് പ്രദേശത്തു തന്നെ പുതിയ വിത്തിനങ്ങൾ ലഭ്യമാക്കാനാണ് പദ്ധതി   ലക്ഷ്യമിടുന്നതെന്ന് സിടിസിആർഐ ക്രോപ് പ്രൊഡക്ഷൻ വിഭാഗം മേധാവി ഡോ. ജി. ബൈജു അറിയിച്ചു. ശ്രീ രക്ഷ മരച്ചീനി ഇനം വരൾച്ചാ പ്രതിരോധവും വൈറസ് പ്രതിരോധവും ഉയർന്ന വിളവും കൂടുതൽ ദിവസം കേടുകൂടാതെ സൂക്ഷിക്കാൻ കഴിവുമുള്ള ഇനമാണ്. 
കിഴങ്ങു വിളകളുടെ മൈക്രോ ഫുഡും കർഷകർക്ക് വിതരണം നടത്തി. കിഴങ്ങുവിളകളുടെ ശാസ്ത്രീയ കൃഷിയെക്കുറിച്ചും വിത്തു ഗ്രാമങ്ങളുടെ പ്രവർത്തനത്തെ പറ്റിയും സിടിസിആർ ഐ ശാസ്ത്രഞ്ജന്മാരായ ഡോ. വി രമേഷ്, ഡോ. ഡി ജഗന്നാഥൻ എന്നിവർ ക്ലസ്സെടുത്തു. കെ വികെ മേധാവി ഡോ. മാരിമുത്തു, ഡോ. സുധാകർ, ഡോ. മഞ്ജു, കൃഷി ഓഫീസർമാരായ ബെറ്റ്സി, ബെന്നി എന്നിവരും പങ്കെടുത്തു. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top