16 September Monday
അപകടഭീഷണിയായി റോഡ്‌

ഭീതിയൊഴിയാതെ...

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019

 അടിമാലി

കല്ലാർകുട്ടി‐ കമ്പിളികണ്ടം റോഡിൽ അഞ്ചാംമൈലിനുസമീപം മഴക്കെടുതിയിൽ പാതയോരം ഇടിഞ്ഞത് അപകട ഭീഷണി ഉയർത്തുന്നു. വിസ്‌താരം നഷ്ടപ്പെട്ട് ബലക്ഷയം സംഭവിച്ച ഭാഗത്തുകൂടിയാണ് സ്വകാര്യ ബസുകളടക്കം പോകുന്നത്. അടിയന്തരമായി പുനർനിർമാണം നടത്തിയില്ലെങ്കിൽ പാത വീണ്ടും ഇടിഞ്ഞ്‌ അപകടമുണ്ടാകുമെന്ന ഭീതിയിലാണ്‌ നാട്ടുകാർ. പാതയോരത്തെ കലുങ്ക്‌ അടയുകയും മഴവെള്ളം റോഡിലൂടെ നിരന്നൊഴുകയും ചെയ്തതാണ്‌ പാതയോരം ഇടിഞ്ഞുതാഴാൻ കാരണം.
 രാത്രിയിലെത്തുന്ന ചെറുവാഹനങ്ങളും ഇരുചക്രവാഹന യാത്രികരും അപകടത്തിൽപെടാൻ സാധ്യതയേറെയാണ്. കാലതാമസം ഒഴിവാക്കി ഇടിഞ്ഞഭാഗത്ത് സംരക്ഷണ ഭിത്തി തീർക്കുന്നതിനൊപ്പം പ്രദേശത്ത് അടഞ്ഞ ഓടകൾ തുറക്കാൻ നടപടി വേണമെന്നും സമീപവാസികൾ ആവശ്യപ്പെട്ടു.
 
 
പ്രധാന വാർത്തകൾ
 Top