18 September Wednesday
മീനുകൾ ചത്തുപൊങ്ങി

കണ്ണില്ലാത്ത ക്രൂരത; കുടിവെള്ളത്തിൽ വിഷം കലർത്തി

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019
 
 നെടുങ്കണ്ടം
കുടിവെള്ളത്തില്‍ സാമൂഹ്യവിരുദ്ധര്‍ വിഷം കലക്കിയതായി പരാതി. നെടുങ്കണ്ടം ആലവേലില്‍ ദീപു ഗോപി പാട്ടത്തിനെടുത്ത കൃഷിഭൂമിയിലെ കുളത്തിലാണ് സാമൂഹ്യവിരുദ്ധര്‍ വിഷം കലർത്തിയത്. ഇതേതുടര്‍ന്ന് കുളത്തിലുണ്ടായിരുന്ന മീനുകള്‍ ചത്തുപൊങ്ങി. പ്രദേശത്ത് ദുര്‍ഗന്ധം വമിച്ചതോടെ നടത്തിയ തെരച്ചിലിലാണ് മീനുകള്‍ ചത്ത് പൊങ്ങിയതായി കണ്ടത്. വെള്ളത്തിന്റെ നിറത്തിലും വ്യത്യാസം കണ്ടിരുന്നു. സ്ഥലം ഉടമയും പ്രദേശത്തെ നിരവധി ആളുകളും കുടിവെള്ളത്തിനായി ഉപയോഗിച്ചിരുന്ന കുളമാണിത്. കൃഷിക്കായും സ്ഥലം ഉടമ വെള്ളം ഉപയോഗിച്ചിരുന്നു.
ആറുമാസത്തിനുമുമ്പ് വളര്‍ത്താനിട്ട ഗോള്‍ഡ് ഫിഷ്, തിലോപ്പിയ മീനുകളാണ് ചത്തത്‌. കുറച്ചുനാളുകള്‍ക്കുമുമ്പ് ഏലച്ചെടികളും സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചിരുന്നു. സ്ഥലം ഉടമ നെടുങ്കണ്ടം പൊലീസില്‍ പരാതി നല്‍കി. 
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top