23 September Thursday

കര്‍ഷകര്‍ക്കെതിരെ 
കേസെടുത്താല്‍ പ്രതിരോധിക്കും: കർഷകസംഘം

വെബ് ഡെസ്‌ക്‌Updated: Friday Jul 23, 2021
ചെറുതോണി
നട്ടുവളർത്തിയ മരങ്ങൾ മുറിക്കുന്ന കർഷകർക്കെതിരെ കേസെടുത്താൽ പ്രതിരോധിക്കുമെന്ന് കർഷകസംഘം  ജില്ലാ പ്രസിഡന്റ്  സി വി വർർഗീസും സെക്രട്ടറി എം വി ബേബിയും  വാർത്താ കുറിപ്പിൽ അറിയിച്ചു.  കർഷകർ നട്ടുവളർത്തിയ മരങ്ങൾ നിയമാനുസൃതം  മുറിക്കുന്നതിനെതിരെ  വനം വകുപ്പ് ഉദ്യോഗസ്ഥർ കേസെടുത്തത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്.  ഇത്തരം നടപടികളെ രാഷ്ട്രീയമായി നേരിടും  . കഴിഞ്ഞ ദിവസം കമ്പിളികണ്ടത്ത്  12 കർഷകർക്കെതിരെ  വനം വകുപ്പ് ഉദ്യോഗസ്ഥർ കേസെടുത്തിരുന്നു.  ഉദ്യോഗസ്ഥർക്കെതിരെ  നിയമനടപടി ആലോചിക്കും. വിലത്തകർച്ചയും  വിളവില്ലായ്മയും  മൂലം കർഷകർ നട്ടംതിരിയുകയാണ്. കോവിഡ് മഹാമാരി സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന  സാമ്പത്തിക ആഘാതത്തിനു നടുവിൽ  ജീവിക്കുന്ന കർഷകരെ കേസ്സിൽ കുടുക്കി ദുരിതംവിതയ്ക്കാനുളള  ഉദ്യോഗസ്ഥതല നീക്കത്തിനെതിരെ കർഷകരെ സംഘടിപ്പിച്ചു പ്രതിക്ഷേധം ശക്തമാക്കും  .  കർഷകരെ കുടിയേറ്റമണ്ണിൽ ഉറപ്പിച്ചു നിർത്തുന്നതിനുളള ചെറുത്തുനിൽപ്പ് സമരങ്ങളുടെ നേതൃത്വം ഏറ്റെടുത്തിട്ടുളള കർഷക സംഘം  ഈ ഘട്ടത്തിലും ചരിത്രപരമായ ഉത്തരവാദിത്വം നിർവഹിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി  .

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top