06 July Wednesday

മുഖ്യമന്ത്രിക്കെതിരെയുള്ള വധശ്രമം: സിപിഐ എം പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Thursday Jun 23, 2022
ഇടുക്കി
മുഖ്യമന്ത്രിക്കെതിരെ നടന്ന വധശ്രമത്തിൽ പ്രതിഷേധിച്ചും സർക്കാരിനെതിരേയുള്ള നുണ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട്‌ സിപിഐ എം നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ റാലിയും യോഗവും സംഘടിപ്പിച്ചു. ഇടുക്കി, പീരുമേട്‌, ഏലപ്പാറ  ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിലാണ്‌ ബുധനാഴ്‌ച പരിപാടി നടന്നത്‌.  ഇടുക്കിയിൽ  യോഗം ജില്ല സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനം ചെയ്തു.
ഏരിയ സെക്രട്ടറി പി ബി  സബീഷ്, ഏരിയ കമ്മിറ്റി അംഗങ്ങളായ എം വി  ബേബി, ജോർജ്‌പോൾ, എസ്ശ്രീ കാന്ത്, ലിസ്സി ജോസ്, സിബി മാത്യു, ജോഷി മാത്യു എന്നിവർ പങ്കെടുത്തു.
 പീരുമേട് ഏരിയ കമ്മിറ്റി നേതൃത്വത്തിൽ കുമളിയിൽ  പ്രതിഷേധ യോഗം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം  ആർ തിലകൻ  ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം കെ ജെ ദേവസ്യ അധ്യക്ഷനായി.  ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം  കെ എസ് മോഹനൻ, ജില്ലാ കമ്മിറ്റി അംഗം കെ എം ഉഷ, ഏരിയ ആക്ടിങ് സെക്രട്ടറി എൻ സദാനന്ദൻ, കെ എം സിദ്ദിഖ് എന്നിവർ സംസാരിച്ചു.
 ഏലപ്പാറയിൽ പ്രകടനവും പൊതുസമ്മേളവും  എം എം മണി എം എൽ എ ഉദ്ഘാടനം ചെയ്തു. ഏലപ്പാറ മാർക്കറ്റ് ഭാഗത്തു നിന്നും നുറ് കണക്കിന് പേർ പങ്കെടുത്ത പ്രകടനം ബസ് സ്റ്റാൻഡിൽ സമാപിച്ചു.  ജില്ലാ കമ്മിറ്റിയംഗം കെ ടി ബിനു അധ്യക്ഷനായി.  സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം റോമിയോ സെബാസ്റ്റ്യൻ, ഏരിയ സെക്രട്ടറി എം ജെ വാവച്ചൻ , അന്റെപ്പൻ ജേക്കബ് , ബി അനുപ് എന്നിവർ സംസാരിച്ചു.
പ്രതിഷേധം 
ഇന്ന്‌
മുഖ്യമന്ത്രിക്കെതിരെ നടന്ന വധശ്രമത്തിൽ പ്രതിഷേധിച്ച്‌ വ്യാഴം രണ്ട്‌ ഏരിയകളിൽ യോഗം നടക്കും.  വണ്ടൻമേട് അണക്കരയിൽ എം എം മണി എംഎൽഎയും  വണ്ണപ്പുറത്ത് ജില്ലാ സെക്രട്ടറി സി വി വർഗീസും ഉദ്‌ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top