06 July Wednesday
അക്രമസമരത്തിനും നുണപ്രചാരണത്തിനുമെതിരെ

എൽഡിഎഫ് ബഹുജനറാലി 30 ന് കട്ടപ്പനയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jun 23, 2022
കട്ടപ്പന 
യുഡിഎഫും ബിജെപിയും നടത്തുന്ന അക്രമസമരങ്ങളെയും നുണപ്രചാരണങ്ങളേയും  തുറന്നുകാണിച്ചും വികസനപ്രവർത്തനങ്ങൾ ശക്തമായി നടപ്പാക്കുന്ന സംസ്ഥാനസർക്കാരിന് പിന്തുണ പ്രഖ്യാപിച്ചും 30 ന്  എൽഡിഎഫ് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കട്ടപ്പനയിൽ  ബഹുജനറാലി സംഘടിപ്പിക്കും. 
വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള ആസൂത്രിതശ്രമം ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിൽ ആദ്യമാണ്.  സംസ്ഥാനസർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ സ്വർണകള്ളക്കടത്ത് കേസ് പ്രതികളെ ഉപയോഗിച്ച് അട്ടിമറിക്കാൻ വർഗീയശക്തികൾ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോഴത്തെ സമരാഭാസം. സ്വർണകള്ളക്കടത്ത്കേസ് പ്രതികളെ ഉപയോഗിച്ച്‌   മുഖ്യമന്ത്രിയെയും കുടുംബത്തേയും അപകീർത്തിപ്പെടുത്താനുള്ള യുഡിഎഫ്, ബിജെപി ശ്രമത്തിനെതിരെ പ്രതിഷേധം ശക്തമാണ്‌. നാട്ടിലെങ്ങും അക്രമം നടത്തുന്ന യുഡിഎഫ്, ആർഎസ്എസ്, -- എസ്ഡിപിഐ-, ജമാഅത്തെ ഇസ്ലാമി  കൂട്ടുകെട്ടിനെ ബഹുജനറാലിയിലൂടെ തുറന്നുകാട്ടും. റാലിയിൽ എൽഡിഎഫ്‌ സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും.
സ്വാഗതസംഘമായി
കട്ടപ്പന 
എൽഡിഎഫ്‌ ജില്ലാ റാലിയുമായി ബന്ധപ്പെട്ട്‌ കട്ടപ്പനയിൽ ചേർന്ന സംഘാടക സമിതി യോഗം സിപിഐ സംസ്ഥാന കൺട്രോൾ കമീഷൻ അംഗം മാത്യു വർഗീസ്‌ ഉദ്‌ഘാടനം ചെയ്‌തു. സിപിഐ എം ഏരിയാ സെക്രട്ടറി വി ആർ സജി ചെയർമാനും സിപിഐ മണ്ഡലം സെക്രട്ടറി വി ആർ ശശി കൺവീനറും കേരള കോൺഗ്രസ്‌ എം സംസ്ഥാന കൗൺസിൽ അംഗം മനോജ്‌ എം തോമസ്‌ ട്രഷററുമായി 31 അംഗ കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു. നിയോജകമണ്ഡലം കൺവീനർ അനിൽ കൂവപ്ലാക്കൽ അധ്യക്ഷനായിരുന്നു.
ടെസിൻ കളപ്പുര, കെ എൻ വിനോദ്‌, ലൂയിസ്‌ വേഴമ്പത്തോട്ടം, ജോസ്‌ ഞായർകുളം,  എം സി ബിജു, ലിജോബി ബേബി, വി എസ്‌ അഭിലാഷ്‌, എൻ വിപിനചന്ദ്രൻ, റ്റി സി കുര്യൻ,കെ എൻ കുമാരൻ, രാജൻകുട്ടി മുതുകുളം, പി ബി ഷാജി, കെ പി.സുമോദ്‌ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top