29 July Thursday

വിധിയെ തോൽപ്പിച്ച് സഞ്ജയൻ എത്തി, തഹസിൽദാരായി

സ്വന്തം ലേഖകൻUpdated: Wednesday Jun 23, 2021

തഹസിൽദാർ ചുമതലയേൽക്കാൻ ടി പി സഞ്ജയൻ വീൽചെയറിൽ 
ഓഫീസിലേക്ക് എത്തുന്നു

തൊടുപുഴ
പ്രതിസന്ധി കാലം  അതിജീവിച്ച്‌ ടി പി സഞ്ജയൻ തഹസിൽദാർ ചുമതലയെടുക്കാൻ വീൽചെയറിലെത്തി. രണ്ടര വർഷം മുമ്പ്‌ ബിഗ് സല്യുട്ട് വേദിയിലുണ്ടായ അപകടത്തിലാണ്‌  ഡെപ്യൂട്ടി തഹസിൽദാറായിരുന്ന ടി  പി സഞ്ജയന്‌ ഗുരുതരമായി  പരിക്കേറ്റത്. ചൊവ്വാഴ്ച വീൽ ചെയറിലെത്തിയാണ് തൊടുപുഴ ഭൂപതിവ് ഓഫീസിലെ തഹസിൽദാരായി  സഞ്ജയൻ ചുമതലയേറ്റത്.
2018 സെപ്റ്റംബർ 29-നാണ് തൊണ്ടിക്കുഴ താഴത്തുമഠത്തിൽ ടി പി സഞ്ജയൻ അപകടത്തിൽപ്പെടുന്നത്. മഹാപ്രളയത്തിൽ കേരളത്തിന് കൈത്താങ്ങായ ലോകത്തിന് നന്ദി അറിയിക്കാൻ ഇടുക്കി ജില്ലാ അധികൃതർ തെക്കുംഭാഗത്ത്‌ സംഘടിപ്പിച്ച 'ബിഗ് സല്യൂട്ട് ടു ദ എന്റയർ വേൾഡ്' വേദിയിലെ സൗണ്ട് സിസ്റ്റം സ്റ്റാൻഡോടെ അദ്ദേഹത്തിന്റെ ദേഹത്ത് വീഴുകയായിരുന്നു. നട്ടെല്ലൊടിഞ്ഞ അദ്ദേഹം നീണ്ട ചികിത്സക്കൊടുവിൽ ഇപ്പോൾ എഴുന്നേറ്റിരിക്കാവുന്ന അവസ്ഥയിലാണ്‌.
ഭാര്യ മായയാണ് കാറിൽ അദ്ദേഹത്തെ കൊണ്ടുവന്നത്. തുടർന്ന് സഹപ്രവർത്തകർ അദ്ദേഹത്തെ എൽ എ ഓഫീസിലേക്ക് കൊണ്ടുപോയി. മുൻ തഹസിൽദാർ കെ പി ദീപയിൽ നിന്ന് ചാർജ് ഏറ്റെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top